ചെയര്‍പേഴ്‌സനെതിരെ പൊലിസ് കമ്മിഷണര്‍ക്ക് പരാതി
കളമശേരി: കളമശേരി നഗരസഭ ചെയര്‍പേഴ്‌സനെതിരെ വാര്‍ഡ് കൗണ്‍സിലര്‍ പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. കളമശേരി നഗരസഭ നാല്‍പത്തി ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ ഡീന റാഫേല്‍ ആണ് ചെയര്‍ പേഴ്‌സണ്‍ ജെസി പീറ്റര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ചെയര്‍ പേഴ്‌സണില്‍ നിന്നുള്ള ആക്ഷേപ വാക്കുകളും ഭീഷണിയും മൂലം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും തന്നെയും കുടുംബത്തെയും ഭീഷണിയില്‍ നിന്നും ഉപദ്രവങ്ങളില്‍ നിന്നും സംരക്ഷിക്കണമെന്നും നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആവശ്യം.വീട് ജപ്തി നടപടികളിന്‍ നിന്ന് ഒഴിവാകുന്നതിന് ജെസ്സി പീറററില്‍ നിന്നും 2012 ആഗസ്‌ററ് വരെ വിവിധ ഘട്ടങ്ങളിലായി 3,40,000 രൂപ പ്രതിമാസ പലിശക്ക് വാങ്ങിയതായി പരാതിയിലുï്.ഇതില്‍ ഒന്നര ലക്ഷം രൂപ തിരിച്ചു നല്‍കി.
എന്നാല്‍ നഗരസഭയില്‍ വെച്ചും അല്ലാതെയും പ്രാര്‍ത്ഥനക്ക് പോകുന്ന പള്ളിയില്‍ വെച്ചും മുതലും പലിശയും ആവശ്യപ്പെട്ട് പലപ്പോഴും ഭീഷണിപ്പെടുത്തി. മുനിസിപ്പല്‍ അധ്യക്ഷ പദവി ദുരുപയോഗപ്പെടുത്തിയാണിപ്പോള്‍ ഭീഷണിയെന്നും പരാതിയിലുï്.കഴിഞ്ഞ ദിവസം കളമശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഇക്കാര്യങ്ങള്‍ വിശദമാക്കി പരാതി നല്‍കിയിരുന്നു.എന്നാല്‍ ഇടവക പള്ളിക്കമ്മിറ്റി അംഗങ്ങളില്‍ നിന്നും മററുമുïായ സമ്മര്‍ദ്ദം മൂലം പരാതി പിന്‍വലിച്ചു. വാങ്ങിയ തുകയില്‍ ബാക്കി തുക കഴിയുന്ന വിധത്തില്‍ സെറ്റില്‍മെന്റ് ചെയ്യാന്‍ ശ്രമിച്ചു.
എന്നാല്‍ മുദ്രപ്പത്രത്തില്‍ എഴുതിത്തരണമെന്ന തന്റെ ആവശ്യം നിരാകരിക്കുകയും ചെയര്‍ പേഴ്‌സണ്‍ പിന്‍തിരിയുകയുമാണ് ഉïായതെന്നും പരാതിയിലുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."