HOME
DETAILS
MAL
കാറ്റില്‍ വന്‍ തണല്‍ മരം കടപുഴകി; കാക്കനാട് ഇന്‍ഫോ പാര്‍ക്ക് റോഡ് ഗതാഗതം സ്തംഭിച്ചു
backup
December 04 2016 | 18:12 PM
കാക്കനാട്: കാറ്റിലും, മഴയത്തും വന്മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഇന്‍ഫൊ പാര്‍ക്ക് റോഡില്‍ വാഹനഗതാഗതം സ്തംഭിച്ചു.
ഇന്നലെ വൈകിട്ട് 5.30 മണിയ്ക്ക് ശേഷമാണ് കാക്കനാട് സുരഭി നഗറിനു മുന്നില്‍ തണല്‍ മരം കടപുഴകിയത്. മരം റോഡിന് കുറുകെ കിടന്നതോടെ ഈ വഴിയ്ക്കുള്ള വാഹന ഗതാഗതം ഒരുമണിക്കൂറോളം പൂര്‍ണ്ണമായി സ്തംഭിച്ചു. ഈ സമയം ഇന്‍ഫോപാര്‍ക്ക് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സിഗ്നലില്‍ ആയതിനാല്‍ വന്‍ അപകടം ഒഴിവായി.മര കമ്പുകള്‍ വീണ് ഇതിലെ വരികയായിരുന്ന ടാക്സി കാറിന് കേടുപാടുകള്‍ പറ്റി. തൃക്കാക്കര ഫയര്‍ഫോഴ്സ് യൂനിറ്റില്‍ നിന്നും സ്റ്റേഷന് ഇന്‍ ചാര്‍ജ് എം.ആര് മഹേഷിന്റെ നേതൃത്വത്തില്‍ ഫയര്മാന്മാരായ എസ് ഹരികുമാര്‍, എസ് സുജിത്കുമാര്‍, ടി.ആര് അജേഷ്, എസ് ശരത്ത്, എം.എം സനൂബ് സ്ഥലത്ത് എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."