വിഷാംശമുള്ള മത്സ്യം നിരോധിക്കണം: താലൂക്ക് വികസനസമിതി
ചേര്‍ത്തല: അന്യസംസ്ഥാനത്തുനിന്നും വിശാംഷം കലര്‍ത്തിക്കൊïുവരുന്ന മത്സ്യം വില്‍ക്കുന്നതു നിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
സ്വകാര്യബസ് സ്റ്റാന്റ് പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ വേï നടപടി സ്വീകരിക്കുക, വ്യവസായ ശാലയില്‍ നിന്നും വാഹനങ്ങളില്‍ കൊïുവന്ന് ജലാശയങ്ങളില്‍ ഒഴുക്കിവിടുന്ന രാസമാലിന്യങ്ങള്‍ മൂലം ജലജീവികള്‍ക്ക് വംശനാശം വരുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുവാനും യോഗം നിര്‍ദേശിച്ചു.
പൊതുജനങ്ങള്‍ക്കായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മീനയും സപ്ലൈ ഓഫിസുമായി ബന്ധപ്പെട്ട് നടത്തുന്ന സേവനങ്ങളെ കുറിച്ച് സപ്ലൈ ഓഫിസര്‍ രാധാകൃഷ്ണനും സപ്ലൈക്കോ ഡിപ്പോ മാനേജര്‍ ജ്യോതിലക്ഷ്മിയും യോഗത്തില്‍ വിശദീകരണം നല്‍കി. ജോണ്‍ പുളിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
ചേര്‍ത്തല തഹസില്‍ദാര്‍ എസ്.വിജയന്‍, ഡിവൈഎസ്പി വൈ.ആര്‍ റസ്റ്റം, എം.ഇ രാമചന്ദ്രന്‍ നായര്‍, കെ.സൂര്യദാസ്, ജോര്‍ജ് ജോസഫ്, അഡ്വ.കെ.ആര്‍ അജിത്ത്, പഞ്ചായത്ത് പ്രസിഡന്റ്മാരായ സൂസന്‍ സെബാസ്റ്റ്യന്‍, പ്രേമരാജപ്പന്‍, എസ്.ടി ശ്യാമളകുമാരി,ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.എസ് ശ്രീകുമാര്‍, കെ.എസ് സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."