നോട്ടുനിരോധനം ദേശീയ ദുരന്തം: ചെന്നിത്തല
കൊല്ലം: മുന്നൊരുക്കങ്ങളില്ലാതെ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കി രാജ്യത്തെ നൂറ്റിമുപ്പത് കോടി ജനങ്ങളെ ക്യൂവിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ദേശീയ ദുരന്തമായി മാത്രമെ കാണാന്‍ കഴിയൂയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ടുപ്രതിസന്ധി പരിഹരിക്കാന്‍ അന്‍പത് ദിവസം ചോദിച്ച പ്രധാനമന്ത്രി സത്യാവസ്ഥ മനസ്സിലാക്കിയപ്പോള്‍ മലക്കം മറിഞ്ഞ് ധനകാര്യമന്ത്രിയിലൂടെ ആറുമാസം സമയം ചോദിക്കുകയാണെന്നും നോട്ടുവിഷയത്തില്‍ അമ്പേ പരാജയപ്പെട്ട മോദി പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആള്‍ കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം, തീവ്രവാദം, കള്ളനോട്ട് എന്നിവക്ക് അന്ത്യം കുറിക്കാന്‍ സാധിക്കുമെന്ന മോദിയുടെ പ്രഖ്യാപനം പാഴായി. കള്ളപ്പണവും തീവ്രവാദവും കൂടുതലായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തീവ്രവാദികളില്‍ നിന്ന് പുതിയ 2000 രൂപയുടെ കറന്‍സി ഉള്‍പ്പടെ വന്‍തോതില്‍ കള്ളപ്പണം പിടിച്ചെടുക്കുന്നു, കാശ്മീരുള്‍പ്പടെ തീവ്രവാദികള്‍ ശക്തമായി പ്രതിരോധിക്കുന്നു. മോദിയും ബി.ജെ.പിയും കള്ളപ്പണം കïെടുക്കുമെന്ന വാദം പൊളിഞ്ഞിരിക്കയാണെന്നും രമേശ് പറഞ്ഞു. ലോകത്ത് ഒരു രാജ്യത്തും നോട്ടുനിരോധനത്തിലൂടെ പൂര്‍ണ്ണമായ കറന്‍സിലെസ്സ് ട്രാന്‍സാക്ഷന്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ മൂന്നു തവണ കറന്‍സി റദ്ദാക്കിയിരുന്നു. അന്നൊന്നുമില്ലാത്ത പ്രതിസന്ധി ഇപ്പോള്‍ ഉïായത് മോദിയുടെ പിടിപ്പുകേടാണെന്നും ചെന്നിത്തല ചൂïിക്കാട്ടി.
നോട്ടുപിന്‍വലിക്കല്‍ സമ്പൂര്‍ണ്ണ പരാജയമായി. സാമ്പത്തിക രംഗം കൂപ്പുകുത്തി. കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, സാധാരണക്കാരെയും കടുത്ത ആശങ്കയിലാക്കി. ജനങ്ങളുടെ നിക്ഷേപം രൂപയിലുപരി ഭൂമിയിലും സ്വര്‍ണ്ണത്തിലും വിദേശനിക്ഷേപത്തിലുമാണെന്ന സത്യം മോദിക്ക് മനസ്സിലാക്കാനായില്ല. രാജ്യത്ത് 47 ശതമാനം പേര്‍് ബാങ്കിടപാട് നടത്തുന്നില്ല. ഗ്രാമത്തില്‍ തൊണ്ണൂറ് ശതമാനവും ക്രയവിക്രയത്തിന് രൂപയെ ആശ്രയിക്കുമ്പോള്‍ മോദിയുടെ കറന്‍സിലസ്സ് ട്രാന്‍സാക്ഷനും കാഷ്‌ലസ് ഇക്കോണമിയും എങ്ങനെ പ്രാബല്യത്തിലാക്കാന്‍ സാധിക്കുമെന്ന് ചെന്നിത്തല ചോദിച്ചു. ദുരിതത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും പിണറായി സര്‍ക്കാരിന് ഒന്നും ചെയ്യാനാവുന്നില്ല. കശുവïി മേഖല ഉള്‍പ്പടെ സമസ്ത മേഖലകളും സ്തംഭിച്ചതു കൂടാതെ എന്‍.ആര്‍.ഐ വരുമാനം കുറഞ്ഞു. എങ്ങും അരാജകത്വം കൊടികുത്തിവാഴുന്നു. സംസ്ഥാനത്ത് നോട്ടു പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ദുരിത നിവാരണ പാക്കേജ് ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകണമെന്നും ജനങ്ങളെ മുന്‍മുനയില്‍ നിര്‍ത്തിയതിന് പിന്നില്‍ മോദിയും ബി.ജെ.പിയുടെ ബി ടീമായ പിണറായിയുമാണെന്നും ചെന്നിത്തല ആരോപിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."