HOME
DETAILS

ജയലളിത: ജീവിത വീഥിയില്‍ പതറാതെ

  
backup
December 05 2016 | 19:12 PM

jalayalaitha-life-paths

1948 ഫെബ്രുവരി 24 ന് കര്‍ണാടകയിലെ മൈസുരു മാണ്ഡ്യ പാണ്ഡവപുരം മേല്‍കോട്ടൈ ഗ്രാമത്തിലാണ് ജയലളിതയുടെ ജനനം.

ജയറാം വേദവല്ലി ദമ്പതികളുടെ മകളാണ്. മുത്തച്ഛന്‍ മൈസൂര്‍ രാജകൊട്ടാരത്തിലെ ഡോക്ടറായിരുന്നു. ജയലളിതയ്ക്കു രണ്ടു വയസുണ്ടായിരുന്നപ്പോള്‍ പിതാവു മരിച്ചു.

അമ്മ മകളേയും കൊണ്ട് ബാംഗ്ലൂരില്‍ മുത്തച്ഛന്റെ കൂടെവന്നു താമസം തുടങ്ങി. അവിടെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ജീവിത പ്രാരാബ്ദത്തെതുടര്‍ന്ന് പേരു സന്ധ്യ എന്നുമാറ്റി സിനിമയില്‍ അവസരം തേടി മദ്രാസിലെത്തി.

മദ്രാസിലെ സ്റ്റെല്ല മേരി ഇംഗ്ലിഷ് മീഡിയം കോണ്‍വന്റില്‍ ജയലളിത തുടര്‍പഠനത്തിന് ചേര്‍ന്നു. അമ്മ വഴി നന്നേ ചെറുപ്പത്തിലെ തമിഴ് സിനിമകളില്‍ മുഖം കാണിച്ചുതുടങ്ങിയ ജയലളിത 15- ാം വയസ്സില്‍ തന്നെ തമിഴിലെ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിച്ചു തുടങ്ങി.

തമിഴിലും തെലുങ്കിലും കന്നടത്തിലുമായി 120 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എം.ജി.ആറിന്റെ കൂടെ മാത്രം 21 സിനിമകളിലും ജയലളിത അഭിനയിച്ചു. 65 മുതല്‍ 80 വരെ തമിഴ് സിനിമയിലെ സജീവസാന്നിധ്യമായിരുന്നു.

1980ല്‍ പുറത്തിറങ്ങിയ നദിയെ തേടി വന്ത കടല്‍ എന്ന സിനിമയോടെ ചലച്ചിത്ര രംഗം വിട്ടു. 82 ല്‍ എം.ജി.രാമചന്ദ്രന്‍ എന്ന എംജിആര്‍ എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണവിഭാഗം സെക്രട്ടറിയാക്കിക്കൊണ്ട് തമിഴക രാഷ്ട്രീയത്തില്‍ പ്രവേശിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എംജിആര്‍ വഴിയാണ് ജയലളിത രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.

1983ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍നിന്നു ജയിച്ച് ജയലളിത എംഎല്‍എയായി. 1984-89ല്‍ ജയലളിതയെ തമിഴ്‌നാട്ടില്‍നിന്നു രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു.


നന്നായി പ്രസംഗിക്കുന്ന ജയളിതയുടെ രാഷ്ട്രീയ ഗ്രാഫ് പിന്നീട് കുത്തനെ ഉയര്‍ന്നു. വാക്ചാതുര്യം കൊണ്ട് അവര്‍ അണികളെ കൈയിലെടുത്തു. എന്നാല്‍ ജയലളിത പാര്‍ട്ടിയില്‍ അജയ്യയായി വളരുന്നതു കണ്ടു പാര്‍ട്ടിയിലെ തന്നെ ഒരുവിഭാഗം അവര്‍ക്കെതിരേ പ്രവര്‍ത്തിച്ചിരുന്നു. നിശ്ശബ്ദമായി അവര്‍ എല്ലാപ്രതിസന്ധികളും തരണം ചെയ്തു.

1987ല്‍ എംജിആര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിധവ ജാനകി രാമചന്ദ്രനെ മുഖ്യമന്ത്രിയാക്കാന്‍ എതിര്‍വിഭാഗത്തിന് കഴിഞ്ഞു. ജയലളിതയെ എംജിആറിന്റെ ശവഘോഷയാത്രയില്‍നിന്നു പുറത്താക്കി. പിന്നീട് പാര്‍ട്ടി ആസ്ഥാനത്ത് മൃതദേഹം എത്തിച്ചപ്പോള്‍ മാത്രമാണ് അവര്‍ക്ക് എംജിആറിനെ കാണാനുള്ള അവസരമുണ്ടായത്.

പിന്നീട് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡിഎംകെ അധികാരത്തിലെത്തി.
എന്നാല്‍ ജാനകി രാമചന്ദ്രന്‍ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറിയതോടെ ജയ പാര്‍ട്ടിയില്‍ സ്ഥാനം പിടിച്ചടക്കി.

1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായി. തമിഴ്‌നാടിന്റെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയും.

അഴിമതിയും സ്വജനപക്ഷപാതവും അടക്കിവാണ ജയയുടെ ഭരണം വിവാദങ്ങളില്‍ കുതിര്‍ന്നു. 1996ലെ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയെ തൂത്തുവാരി ഡിഎംകെ അധികാരത്തിലെത്തി. രാഷ്ട്രീയ പ്രതിയോഗിയെ ജയിലിലടച്ചാണ് ഡിഎംകെ പകരംവീട്ടിയത്. ജയയ്‌ക്കെതിരായ കേസുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി തന്നെ രൂപീകരിച്ചിരുന്നു.

എന്നാല്‍ 2001 ല്‍ വീണ്ടും മുഖ്യമന്ത്രിയായ ജയ തിരിച്ചടി തുടങ്ങിയിരുന്നു. മുന്‍മുഖ്യമന്ത്രിയായ കരുണാനിധിയെയും രണ്ടു കേന്ദ്രമന്ത്രിമാരെയും അറസ്റ്റ്‌ ചെയ്ത് ജയ പകരം വീട്ടി.
എന്നാല്‍ നാലു മാസത്തെ ആയുസേ അവരുടെ മന്ത്രിസഭയ്ക്ക് ഉണ്ടായിരുന്നൊള്ളു. മുഖ്യമന്ത്രിയായി തുടരാന്‍ ജയയ്ക്ക് യോഗ്യതയില്ലെന്ന് 2001 സെപ്റ്റംബര്‍ 21 ന് സുപ്രിം കോടതി വിധിച്ചതോടെ അന്നുതന്നെ അവര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട രാജ്യത്തെ ആദ്യ മുഖ്യമന്ത്രി എന്ന സ്ഥാനവും ജയലളിതയ്ക്കാണ്. പിന്നീടു മുഖ്യമന്ത്രിയായ രണ്ടു ഘട്ടങ്ങളിലും ജയലളിതയെ വിവാദം വിടാതെ പിന്തുടരുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago