പ്രവാസി ലീഗ് ആദായനികുതി ഓഫിസ് മാര്‍ച്ച് നടത്തി
കോഴിക്കോട്: നോട്ട് അസാധുവാക്കിയതു കാരണം പ്രവാസികള്‍ അനുഭവിക്കുന്ന ദുരിതമകറ്റാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ആദായനികുതി ഓഫിസിലേക്ക് പ്രവാസി ലീഗ് മാര്‍ച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.
ഗള്‍ഫ് നാടുകളില്‍ സ്വദേശിവല്‍ക്കരണത്തിലൂടെ പ്രവാസികള്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ നോട്ട് അസാധുവാക്കി നരേന്ദ്ര മോദിയും ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി അധ്യക്ഷനായി.
പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് എസ്.വി അബ്ദുല്ല, ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍, കെ.എം.സി.സി സഊദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, പ്രവാസി ലീഗ് ജില്ലാ ട്രഷറര്‍ കാരാളത്ത് പോക്കര് ഹാജി, കുഞ്ഞാലി ഹാജി, ഹുസൈന് കമ്മന, അഹമ്മദ് കുറ്റിക്കാട്ടൂര്‍, പി. കുഞ്ഞാലി ഹാജി, ഇ.എ റഹ്മാന്, പി.വി ഖാദര്‍, യൂസുഫ് ഹാജി, കാട്ടില്‍ അഹമ്മദ് ഹാജി, സാജിദ്, മഞ്ചേരി മൂസ ഹാജി, ഹാഷിം കോയ തങ്ങള്‍, നസീറുദ്ദീന്‍ പയ്യോളി, ബി.എച്ച് കുഞ്ഞഹമ്മദ് ഹാജി, കെ.പി അബ്ദുല്ല പേരാമ്പ്ര, ഐ.പി അഷ്റഫ്, കെ.പി മുഹമ്മദലി, എന്‍. സുബൈര്‍, സൂപ്പി തിരുവള്ളൂര്‍, ഇബ്റാഹിം മണിയൂര്‍, വി.പി ശംസു, അലവി എ.എം.എസ്, എം.പി കോയട്ടി, നിസ്താര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."