ദേശീയ വിദ്യാഭ്യാസനയം മതനിരപേക്ഷതക്ക് എതിര്: മന്ത്രി രവീന്ദ്രനാഥ്
മുട്ടില്‍: പുതിയ ദേശീയ വിദ്യാഭ്യാസനയം മതനിരപേക്ഷ ജനാധിപത്യ ആശയങ്ങള്‍ക്ക് എതിരാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. വര്‍ഗീയതയും കച്ചവട താല്‍പര്യവും ലക്ഷ്യമിടുന്ന സമീപനം ഇന്ത്യയില്‍ ധനമൂലധനത്തിന്റെ ആധിപത്യം ഉറപ്പിക്കാനുള്ള കോര്‍പറേറ്റ് അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം കുറ്റപെടുത്തി.
ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ഡബ്ല്യു.എം.ഒയില്‍ നടന്ന ദേശീയ വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്യൂഡല്‍ കൊളോണിയന്‍ വ്യവസ്ഥയില്‍ ഉണ്ടായിരുന്ന സ്ഥാപിത തന്ത്രം നവലിബറല്‍ സമീപനത്തിന്റെ പാശ്ചാത്തലത്തില്‍ വിദ്യാഭ്യാസത്തില്‍ പ്രയോഗിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മത നിരപേക്ഷ സംസ്‌കാരം വളര്‍ത്തുന്ന വിദ്യാഭ്യാസം പുതുതലമുറകള്‍ക്ക് നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 900 അംഗങ്ങളാണ് സെമിനാറില്‍ പങ്കെടുത്തത്. മുന്‍ ദേശീയോദ്ഗ്രഥന കമ്മറ്റി അംഗം നാവേദ് ഹാമിദ് ന്യൂഡല്‍ഹി സെമിനാറില്‍ മുഖ്യാതിഥിയായി.
ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി ജൂബിലി ചെയര്‍മാന്‍ എം.എ മുഹമ്മദ് ജമാല്‍ അധ്യക്ഷനായി. പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. സുകന്യ പ്രബന്ധം അവതരിപ്പിച്ചു. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റംഗം എം.എസ് രാജേഷ്‌കുമാര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മായന്‍ മണിമ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെഷനില്‍ അടുത്ത 25 വര്‍ഷത്തെ വിദ്യാഭ്യാസ നയരൂപീകരണം ലക്ഷ്യം വെച്ച് പാനല്‍ ചര്‍ച്ചയായിരുന്നു. ഡോ. മുഹമ്മദ് ഫരീദ്, ഡോ. കെ.ടി അഷറഫ,് പി റഹിം ചര്‍ച്ച നയിച്ചു. കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗമായ പി.എ റഷീദ്, മലയാളം സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ പ്രൊഫ. കെ.വി ഉമര്‍ ഫാറൂഖ്, പ്രൊഫ. ബൊല്ലമ്മ, കെ.കെ അഹമ്മദ് ഹാജി എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ. ടി.എം റഷീദ് ചര്‍ച്ച ക്രോഡീകരിച്ചു. അഡ്വ. എം.സി.എം ജമാല്‍ സ്വാഗതവും വി.എ മജീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."