കാളികാവില്‍ എട്ടിന് പ്ലാസ്റ്റിക് ഹര്‍ത്താല്‍
കാളികാവ്: ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മുക്തഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എട്ടിന് പ്ലാസ്റ്റിക് ഹര്‍ത്താല്‍ ആചരിക്കും. അന്നു പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡ് വികസന സമിതിയംഗങ്ങള്‍, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, ക്ലബ് ഭാരവാഹികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു മേഖലകളാക്കിത്തിരിഞ്ഞ് രണ്ട് കോഡിനേറ്റര്‍മാരുടെ മേല്‍നോട്ടത്തില്‍ ടീമുകളായി തിരിഞ്ഞ് വാര്‍ഡുകളിലെ ഉപയോഗശൂന്യമായ കവറുകള്‍, പാത്രങ്ങള്‍, ബോട്ടിലുകള്‍, കേടുവന്ന കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് തരംതിരിച്ച്‌വയ്ക്കുകയാണ് ഒന്നാംഘട്ട പദ്ധതി.
വേര്‍ത്തിരിച്ച് വച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഗ്രാമപഞ്ചായത്തിന്റെ കര്‍മസേന ശേഖരിച്ച് സംസ്‌കരിക്കാനാണ് പദ്ധതി. ജനുവരി ഒന്നു മുതല്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കുകള്‍ നിരോധിക്കുന്നതിന്റെ ഭാഗമായി വില്‍പനയും ഉപയോഗവും നിയമപരമായി തടയുകയും ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന പ്ലാസ്റ്റിക്ക് വിരുദ്ധ സെമിനാര്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജനപങ്കാളിത്തം കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ച സെമിനാറില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി. കാളികാവ് സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ മുഹമ്മദലി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മത്തായി, വൈസ് പ്രസിഡന്റ് സുഫൈറ, ഗ്രാമപഞ്ചായത്തംഗങ്ങളായ എന്‍ സൈതാലി, കരുവത്തില്‍ നജീബ്, പി.ടി ഹാരിസ്, സകരിയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."