അന്തര്‍ദേശീയ സമ്മേളനവും കിസാന്‍ മേളയും 10ന്
കാസര്‍കോട്: ഒരുവര്‍ഷം നീണ്ടുനിന്ന കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ നൂറാം വാര്‍ഷികാഘോഷ സമാപന പരിപാടി അന്തര്‍ദേശീയ സമ്മേളനത്തോടെയും കിസാന്‍ മേളയോടെയും 10ന് ആരംഭിക്കും.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന തെങ്ങുകളെ കുറിച്ചുള്ള അന്തര്‍ദേശീയ സമ്മേളനവും കിസാന്‍ മേളയും രാവിലെ 10ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കിസാന്‍മേളയുടെയും നൂറാംവാര്‍ഷിക സ്മാരകമായ കെട്ടിടത്തിന്റെയും കോക്കനട്ട് പാര്‍ക്കിന്റെയും ഉദ്ഘാടനവും നടക്കും.
പി. കരുണാകരന്‍ എം.പി അധ്യക്ഷനാകും. സി.പി.സി.ആര്‍.ഐ പുറത്തിറക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. ഉത്തരകന്നഡ എം.പി ആനന്ദ് കുമാര്‍ഹെഗ്‌ഡേ, ദക്ഷിണ കന്നഡ എം.പി നളിന്‍കുമാര്‍ കട്ടില്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കും. നൂറാം വാഷികത്തിന്റെ ഭാഗമായി സി.പി.സി.ആര്‍.ഐ കാംപസില്‍ നൂറുകര്‍ഷകര്‍ നട്ടുപിടിപ്പിച്ച സ്ഥലമാണ് കോക്കനട്ട് പാര്‍ക്കാക്കുന്നത്. 10 ന് ആരംഭിക്കുന്ന കന്നുകാലി കാര്‍ഷിക പ്രദര്‍ശനം 13ന് സമാപിക്കും.
കിസാന്‍മേളയില്‍ ഇന്ത്യയിലെ 5000 ത്തോളം കര്‍ഷകര്‍ സംഗമിക്കും. 15ന് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ വിളകളെക്കുറിച്ച് ദേശീയ സെമിനാര്‍ നടക്കും. 17 ഓടെ നൂറാം വാര്‍ഷികത്തിന് സമാപനമാകുമെന്ന് കേന്ദ്രം ഡയരക്ടര്‍ ഡോ. പി. ചൗഡപ്പ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോ. കെ. മുരളീധരന്‍, ഡോ. കെ.പി ചന്ദ്രന്‍, ശ്യാംപ്രസാദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."