രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ അനുവദിക്കില്ല: പൂക്കോട്ടൂര്‍
ചടയമംഗലം: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍. ആള്‍ ഇന്ത്യ മുസ്‌ലിം പോഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ആഹ്വാനപ്രകാരം മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചടയമംഗലത്ത് പഴയ കെ.എസ്.ആര്‍.ടി.സി ഗ്രൗണ്ടില്‍ നടന്ന ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ മാര്‍ഗനിര്‍ദ്ദേശം നടപ്പാക്കുകയാണെങ്കില്‍ ആദ്യം സൗജന്യ വിദ്യാഭ്യാസവും മദ്യനിരോധനവും ഉള്‍പ്പടെ നടപ്പാക്കുകയാണ് വേണ്ടത്. മുസ്്‌ലിം സ്ത്രീകളുടെ അവകാശത്തെ കുറിച്ച് പറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു അവകാശവും ഇല്ല. ഗുജറാത്തില്‍ ആയിരക്കണക്കിന് മുസ്്‌ലിം സ്ത്രീകള്‍ വിധവകളാക്കുകയും കൊലചെയ്യപ്പെടുകയും ചെയ്തപ്പോള്‍ മോദി എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി അധ്യക്ഷനായി. ഏരൂര്‍ ഷംസുദ്ദീന്‍ മദനി പ്രാര്‍ഥന നിര്‍വ്വഹിച്ചു. മൂവാറ്റുപുഴ അഷറഫ് മൗലവി, അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി, വയ്യാനം ഷാജഹാന്‍ മന്നാനി, സുബൈര്‍ സബാഹി, ജെ ഷംസുദ്ദീന്‍,എം എ കലാം, കെ .കെ. ജലാലുദ്ദീന്‍ മൗലവി, എം. അന്‍സറുദ്ദീന്‍, ജെ .സുബൈര്‍, അബ്ദുല്‍ വഹാബ് മൗലവി, എന്‍ .സലാഹുദ്ദീന്‍ പോരേടം, അല്‍ഹാഫിസ് മാഹീന്‍ മന്നാനി വെമ്പായം, അബൂ മുഹമ്മദ് ഇദരീസ് ഷാഫി, മഞ്ഞപ്പാറ വാഹിദ്, എസ്.എം ഹംസാറാവുത്തര്‍, ഡോ. എം.എസ് മൗലവി, എന്‍ .എം .ജാബിര്‍മൗലവി, എ .നിസാറുദ്ദീന്‍ നദ്‌വി ഐരക്കുഴി, തലവരമ്പ് സലീം, ഫസലുദ്ദീന്‍ ദാരിമി, സാബു കൊട്ടാരക്കര, എം. എ. സത്താര്‍, ഇമാമുദ്ദീന്‍ മാസ്റ്റര്‍, അബ്ദുല്‍വാഹിദ് ദാരിമി, യുസുഫുല്‍ ഹാദി, എ .ഹാരീസ്, ഐ മുഹമ്മദ് റഷീദ്, ഷംസുദ്ദീന്‍ മഞ്ഞപ്പാറ, അന്‍വര്‍ ഇസ്‌ലാം, അഷറഫ് ബദരി, ഫസിലുദ്ദീന്‍ ഓയൂര്‍, മുസമ്മില്‍ മൗലവി, ബദറുസമ്മാന്‍ പോരേടം, കുറുമ്പള്ളൂര്‍ നാസര്‍, ഷുജാ ഉല്‍ മുല്‍ക്ക്, ഷറാഫത്ത് മല്ലം, എം തമീമുദ്ദീന്‍, നസീം വളവുപച്ച, എ എം യൂസുഫ് ഓയൂര്‍, അബ്ദുല്‍ ജലീല്‍ മുസ്‌ലിയാര്‍, ജുനൈദ്ഖാന്‍, ജലീല്‍ കടയ്ക്കല്‍, ഓയൂര്‍ അബ്ദുല്‍സമദ് സംസാരിച്ചു.സമ്മേളനത്തിന് മുന്നോടിയായി ചടയമംഗലം മേടയില്‍ ജങ്ഷനില്‍ നിന്നും റാലിയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."