HOME
DETAILS

ബൈക്ക് ഓട്ടം: കുട്ടിഡ്രൈവര്‍മാര്‍ പിടിയില്‍

  
backup
December 06, 2016 | 2:26 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ നഗരത്തില്‍ പലയിടത്തും ബൈക്കില്‍ പായുന്നത് സംബന്ധിച്ച് പരാതികളുയര്‍ന്നതിനെ തുടര്‍ന്ന് സിറ്റി ഷാഡോ പൊലിസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ഇരുപതോളം കുട്ടികള്‍ പിടിയിലായി.
നഗരത്തിലെ പല സ്‌കളുകളിലും ട്യൂഷന്‍ സെന്ററുകളിലും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളില്‍ പലരും ബൈക്കുകളിലാണു വരുന്നതെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു ഷാഡോ പൊലിസ് ഈ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തിയിരുന്നു. ന്യൂജെന്‍ ബൈക്കുകളില്‍ വരുന്ന വിദ്യാര്‍ഥികള്‍ ശംഖുമുഖം, ചാക്ക എയര്‍പോര്‍ട്ട് റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബൈക്ക് സ്റ്റണ്ടിങ് പോലുള്ള പരിപാടികള്‍ നടത്തുന്നുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
പിടിയിലായവരുടെ രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി പിഴയടപ്പിച്ച് താക്കീത് നല്‍കി വിട്ടയച്ചു. നടപടികള്‍ തുടരുമെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനങ്ങള്‍ ഓടിച്ചു പിടിക്കപ്പെട്ടാല്‍ രക്ഷകര്‍ത്താക്കള്‍ക്കെതിരെ കൂടുതല്‍ കര്‍ശനനിയമനടപടികള്‍ എടുക്കുമെന്നും സിറ്റി പൊലിസ് കമ്മിഷമര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  a month ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  a month ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  a month ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  a month ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  a month ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  a month ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  a month ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  a month ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  a month ago