ബൈക്ക് ഓട്ടം: കുട്ടിഡ്രൈവര്‍മാര്‍ പിടിയില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ നഗരത്തില്‍ പലയിടത്തും ബൈക്കില്‍ പായുന്നത് സംബന്ധിച്ച് പരാതികളുയര്‍ന്നതിനെ തുടര്‍ന്ന് സിറ്റി ഷാഡോ പൊലിസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ഇരുപതോളം കുട്ടികള്‍ പിടിയിലായി.
നഗരത്തിലെ പല സ്‌കളുകളിലും ട്യൂഷന്‍ സെന്ററുകളിലും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളില്‍ പലരും ബൈക്കുകളിലാണു വരുന്നതെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു ഷാഡോ പൊലിസ് ഈ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തിയിരുന്നു. ന്യൂജെന്‍ ബൈക്കുകളില്‍ വരുന്ന വിദ്യാര്‍ഥികള്‍ ശംഖുമുഖം, ചാക്ക എയര്‍പോര്‍ട്ട് റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബൈക്ക് സ്റ്റണ്ടിങ് പോലുള്ള പരിപാടികള്‍ നടത്തുന്നുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
പിടിയിലായവരുടെ രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി പിഴയടപ്പിച്ച് താക്കീത് നല്‍കി വിട്ടയച്ചു. നടപടികള്‍ തുടരുമെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനങ്ങള്‍ ഓടിച്ചു പിടിക്കപ്പെട്ടാല്‍ രക്ഷകര്‍ത്താക്കള്‍ക്കെതിരെ കൂടുതല്‍ കര്‍ശനനിയമനടപടികള്‍ എടുക്കുമെന്നും സിറ്റി പൊലിസ് കമ്മിഷമര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."