മുന്‍ രാഷ്ട്രപതിയുടെ പേരിലുള്ള ആര്യനാട് പഞ്ചായത്ത് സ്റ്റേഡിയം കടലാസിലൊതുങ്ങി
നെടുമങ്ങാട്: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ നാമധേയത്തിലുള്ള ആര്യനാട് പഞ്ചായത്ത് സ്റ്റേഡിയം കടലാസിലൊതുങ്ങി.
കഴിഞ്ഞ ഇടത് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ആനന്ദേശ്വരത്ത് 90 സെന്റ് വസ്തു സ്വകാര്യ വ്യക്തിയില്‍ നിന്ന് 90 ലക്ഷം രൂപക്ക് ബ്ലോക്ക് ഗ്രാമ പഞ്ചായത്ത ഫണ്ട് വിനിയോഗിച്ച് വാങ്ങിയത് . ഇതില്‍ 25 സെന്റ് വസ്തു ആര്യനാട് ആശുപത്രിക്ക് ബഹുനില മന്ദിരം നിര്‍മിക്കാനായി നീക്കിവച്ചു. ബാക്കിയുള്ള 65 സെന്റില്‍ 35 സെന്റില്‍ പഞ്ചായത്തിലെ ആദ്യത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാനാണ് തീരുമാനിച്ചത്.
തുടര്‍ന്ന് ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേര് നല്കി 2015 ഒക്ടോബറില്‍ ആര്‍ഭാടമായി തന്നെ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നു. പിന്നീട് പഞ്ചായത്ത് ഭരണസമിതിയും തുടര്‍ന്ന് സര്‍ക്കാരും മാറിയതോടെ സ്റ്റേഡിയം നിര്‍മാണത്തിന് ഫണ്ട് കണ്ടെത്തുന്നത് അനിശ്ചിതത്വത്തിലായി.ആശുപത്രി കെട്ടിടവും സ്റ്റേഡിയവും കടലാസില്‍ മാത്രമായതോടെ ലക്ഷങ്ങള്‍ വില നല്കി വാങ്ങിയ വസ്തു കാട് കയറി നശിക്കുന്ന സ്ഥിതിയാണ്.ഇന്‍ഡോര്‍ സ്റ്റേഡിയമെന്ന വാഗ്ദാനം നടപ്പിലാക്കുന്നതിതിന് ജനപ്രതിനിധികള്‍ക്കും താല്പര്യമില്ലെന്ന് പ്രദേശത്തെ യുവാക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."