മൂന്ന്് ലക്ഷം വിത്തുപാക്കറ്റുകള്‍, 100 പച്ചക്കറി തോട്ടങ്ങള്‍; പിന്തുണയുമായി കുട്ടിക്കര്‍ഷകരും
തിരുവനന്തപുരം: ഹരിതകേരളത്തിന്റെ പച്ചപ്പിലേക്ക് ചെറുതല്ലാത്ത സംഭാവനയൊരുക്കാന്‍ ജില്ലയിലെ കുരുന്നുകള്‍ തയാറെടുക്കുന്നു.
സ്‌കൂളുകളില്‍ പച്ചക്കറിത്തോട്ടങ്ങളും വീടുകളില്‍ അടുക്കള തോട്ടങ്ങളുമായി ഹരിതകേരളം മിഷനില്‍ ഭാവിതലമുറയുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ജില്ലാ ഭരണകൂടം. ഇതിനായി ജില്ലയിലെ നൂറോളം സ്്കൂളുകളില്‍ പച്ചക്കറി തോട്ടങ്ങളൊരുക്കും. വീടുകളില്‍ അടുക്കളത്തോട്ടങ്ങളൊരുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായി മൂന്ന് ലക്ഷം വിത്തുപാക്കറ്റുകളും തയാറായി കഴിഞ്ഞു.
നാല്‍പത്തി അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന്് ജലസേചന സൗകര്യമുള്ള 100 ഓളം സ്‌കൂളുകളാണ് പദ്ധതി നടത്തിപ്പിനായി കൃഷി വകുപ്പ് തെരഞ്ഞെടുത്തിട്ടുള്ളത്. അഞ്ചുമുതല്‍ 10 വരെ സെന്റ്്സ്ഥലത്താണ് സ്‌കൂളുകളില്‍ പച്ചക്കറി തോട്ടം നിര്‍മിക്കുക. പ്രൈമറിതലം മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ ഈ പദ്ധതിയുടെ ഭാഗമാകും. പി. ടി .എ യുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ വിദ്യാര്‍ഥികള്‍ക്കായിരുക്കും ജൈവകൃഷി രീതി അവലംബിച്ചു പരിപാലിക്കുന്ന പച്ചക്കറിതോട്ടങ്ങളുടെ ചുമതല.
ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് തൈകളും സാങ്കേതിക സഹായവും കൃഷി വകുപ്പാണ് നല്‍കുക. കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു വീട്ടില്‍ ഒരു അടുക്കളത്തോട്ടം എന്ന ലക്ഷ്യത്തോടെയാണ് വിത്തുപാക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. കൃഷിവകുപ്പ്്് നടപ്പിലാക്കുന്ന പദ്ധതിയില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ പങ്കാളികളാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."