കള്ളപ്പണം ഇല്ലാതാക്കിയാല്‍ 'മോദിമന്ത്രം' ജപിക്കാന്‍ തയാറെന്ന് കെജ്രിവാള്‍
ന്യൂഡല്‍ഹി: നോട്ട് നിരോധനം കൊïു രാജ്യത്തെ അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാനായാല്‍ താന്‍ 'മോദി, മോദി' മന്ത്രം ജപിക്കാന്‍ തയാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ഒരു ദിവസം തന്നെ നിരവധി തവണ വസ്ത്രങ്ങള്‍ മാറുന്ന മോദിയാണ് നോട്ടുനിരോധനം കാരണം കുറച്ചു സമയം രാജ്യത്തിനു വേïി സമര്‍പ്പിക്കാന്‍ ജനങ്ങളോട് ഉപദേശിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
നോട്ടു നിരോധനം കാരണം രാജ്യത്തെ തൊഴിലാളികളും കര്‍ഷകരും വ്യാപാരികളും തകര്‍ന്നിരിക്കുകയാണ്. ജനങ്ങളുടെ തൊഴിലുകളൊക്കെ നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ സമയത്തു വീïും വീïും വസ്ത്രം മാറുന്ന തിരക്കിലാണ് മോദി. മോദീ, താങ്കള്‍ പറയുന്നതെന്തും ആദ്യം സ്വയം നടപ്പാക്കണം-കെജ്രിവാള്‍ പറഞ്ഞു.
ബവാനയില്‍ വ്യാപാരികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. നിരവധി വിഷയങ്ങളില്‍ തങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുï്. എന്നാല്‍, സ്വച്ഛ് ഭാരത് അഭിയാന്‍, യോഗാ ദിനം, സര്‍ജിക്കല്‍ ആക്രമണം പോലുള്ള നല്ല കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ താന്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളില്‍നിന്നു ഭീമമായ തുക ലോണുകളെടുത്ത തന്റെ കോര്‍പറേറ്റുകളെ സഹായിക്കാനാണ് മോദി നോട്ടുനിരോധനം നടപ്പാക്കിയത്.
മോദി നോട്ടുനിരോധനം പിന്‍വലിക്കണമെന്നും കെജ്രിവാള്‍ സാമൂഹിക മാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.
നോട്ടുനിരോധനം വഴിയുïാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി 50 ദിവസമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സാമ്പത്തികകാര്യ മന്ത്രി പറയുന്നത് എല്ലാ കാര്യങ്ങളും പൂര്‍വസ്ഥിതിയിലാകാന്‍ ആറു മാസമെങ്കിലുമെടുക്കുമെന്നാണ്. മോദിക്കും ജെയ്റ്റ്‌ലിക്കും വരെ ഇക്കാര്യത്തില്‍ പരിഹാരം കïെത്താനായില്ലെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി.
ബി.ജെ.പി കറന്‍സിയില്‍ പണം സ്വീകരിക്കുന്നതു നിര്‍ത്തിവയ്ക്കണമെന്ന്, യാചകര്‍ വരെ സൈ്വപ് മെഷിന്‍ ഉപയോഗിക്കുന്നുïെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കവെ കെജ്രിവാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."