HOME
DETAILS
MAL
കുട്ടിക്കടത്ത് തടയാന്‍ ബംഗാളില്‍ മന്ത്രിതല കമ്മിറ്റി
backup
December 06 2016 | 05:12 AM
കൊല്‍ക്കത്ത: കുട്ടിക്കടത്ത് തടയുന്നതിനായി സംസ്ഥാനത്ത് മന്ത്രിതല കമ്മിറ്റിയുണ്ടാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി.
സംസ്ഥാന മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയുടെ അധ്യക്ഷതയിലാണ് കുട്ടിക്കടത്ത് തടയുന്നതിനായുള്ള കമ്മിറ്റി രൂപീകരിക്കുകയെന്നും അവര്‍ അറിയിച്ചു. മന്ത്രിക്കുപുറമെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
സംസ്ഥാനത്ത് കുട്ടിക്കടത്ത് സംഘങ്ങള്‍ സജീവമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള കമ്മിറ്റി രൂപീകരിക്കാന്‍ കാരണമെന്നും അവര്‍ അറിയിച്ചു.
കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരും ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."