ബാബരി ദിനം: പ്രാര്‍ഥനാ സംഗമം നടത്തി
കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 24-ാം വാര്‍ഷിക ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മടവൂര്‍ ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ പ്രാര്‍ഥനാ സംഗമം നടത്തി. ഭരണസംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഹിന്ദുത്വവര്‍ഗീയ വാദികള്‍ തകര്‍ത്തത് നാലര നൂറ്റാണ്ട് കാലം ആരാധന നിര്‍വഹിച്ച പള്ളി മാത്രമായിരുന്നില്ലെന്നും വൈവിധ്യങ്ങളുടെ കലവറയായ രാഷ്ട്രത്തിന്റെ മതേതരത്വത്തിന്റെ ആണിക്കല്ലുകളായിരുന്നുവെന്നും സംഗമം അഭിപ്രായപ്പെട്ടു.
സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ബാരി ബാഖവി അണ്ടോണ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ടി.പി സുബൈര്‍ മാസ്റ്റര്‍, ഒ.പി അഷ്റഫ് കുറ്റിക്കടവ്, ഫൈസല്‍ ഫൈസി മടവൂര്‍, വി.പി അബൂബക്കര്‍ മാസ്റ്റര്‍, ശാക്കിര്‍ ഹുസൈന് ദാരിമി, മുബശ്ശിര്‍ റഹ്മാനി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."