സംസ്ഥാനത്തെ 13 റെയില്‍വേ സ്റ്റേഷനുകള്‍കൂടി സി.സി.ടി.വി നിരീക്ഷണത്തിലാകുന്നു നിര്‍ഭയ പദ്ധതിയുടെ ഫണ്ട്് ഉപയോഗിച്ച് കാമറ സ്ഥാപിക്കും
കോഴിക്കോട്: സംസ്ഥാനത്തെ 13 റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി സി.സി.ടി.വി കാമറ സ്ഥാപിക്കും. നിര്‍ഭയ പദ്ധതിയുടെ ഫണ്ട്് ഉപയോഗിച്ചാണ് പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകളില്‍ പുതുതായി സി.സി.ടി.വി സ്ഥാപിക്കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് തടയിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ സ്‌റ്റേഷനിലും 13 കാമറകളാണ് സ്ഥാപിക്കുക. കാമറയില്ലാത്തതു കാരണം പല കേസുകളിലേയും പ്രതികളെ പലപ്പോഴും പിടികിട്ടുന്നില്ലെന്ന് അധികൃതര്‍ പരാതിപ്പെട്ടിരുന്നു. 7.91 കോടിയാണ് ഇതിനായി ചെലവഴിക്കുക. പാലക്കാട് ഡിവിഷനിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെല്ലാം ഇതിനകം സി.സി.ടി.വി കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഷൊര്‍ണൂരും പാലക്കാടുമാണ് ഏറ്റവും കൂടുതല്‍ കാമറകളുള്ളത്. ഷൊര്‍ണൂരില്‍ 56 കാമറകളും, പാലക്കാട് 40 കാമറകളുമാണുള്ളത്. കണ്ണൂരില്‍ 32 കാമറകളും, കോഴിക്കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കാസര്‍കോട്,വടകര, കൊയിലാണ്ടി, തിരൂര്‍ എന്നീ സ്്‌റ്റേഷനുകളില്‍ 24 കാമറകളും മുന്‍പ് സ്ഥാപിച്ചിട്ടുണ്ട്. തലശ്ശേരിയിലും കുറ്റിപ്പുറത്തും ഒറ്റപ്പാലത്തും 16 കാമറകള്‍ വീതമുണ്ട്.
മറ്റു സ്‌റ്റേഷനുകളില്‍ കൂടി എത്രയും വേഗം കാമറകള്‍ സ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കാമറ സ്ഥാപിച്ച സ്റ്റേഷനുകളില്‍ കുറ്റകൃത്യങ്ങളില്‍ വലിയ കുറവു വന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ സ്റ്റേഷനിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴസ്(ആര്‍.പി.എഫ്) ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."