പുഞ്ചപ്പാടത്തുനിന്ന് വെള്ളമെത്തിക്കാന്‍ അവസാന ശ്രമം നടത്തി ജൈവകര്‍ഷകര്‍
ചങ്ങരംകുളം: ഇടിവെട്ടിപ്പെയ്യുന്ന മഴക്കാലം ഓര്‍മയാക്കി കാലവര്‍ഷവും തുലാവര്‍ഷവും വിടപറയുമ്പോള്‍ വരാനിരിക്കുന്ന വരള്‍ച്ചയുടെ ആഘാതം എങ്ങനെ തരണംചെയ്യുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. വെള്ളം നിറഞ്ഞൊഴുകുന്ന തുലാമാസത്തില്‍പോലും വയലുകളും തണ്ണീര്‍തടങ്ങളും വറ്റിവരണ്ടതു കര്‍ഷകരെ ആശങ്കയിലാക്കുകയാണ്.
നൂറുകണക്കിന് ഏക്കറില്‍ നെല്‍കൃഷി നടത്തുന്ന ഒട്ടുമിക്ക കര്‍ഷകരും പ്രദേശത്തെ കിണറുകളില്‍നിന്നും കുളങ്ങളില്‍നിന്നും വെള്ളമെത്തിച്ച് ഇതുവരെ മുന്നോട്ടുപോയെങ്കിലും പ്രദേശത്തെ കുളങ്ങളും കിണറുകളും വറ്റാന്‍ തുടങ്ങിയതോടെ കൃഷി പൂര്‍ണ വളര്‍ച്ചയെത്തുനതുവരെ പിടിച്ചുനില്‍ക്കാനാകുമോ എന്ന ആശങ്കയിലാണ്.
മൂന്നു വര്‍ഷമായി തരിശായിക്കിടന്ന മുപ്പതോളം ഏക്കര്‍ പാടത്ത് ജൈവകൃഷിയിറക്കിയ മോഡേണ്‍ ജൈവകര്‍ഷക സംഘം ഇത്തവണ വെള്ളമില്ലാത്തതു മൂലം കൃഷി പൂര്‍ണമായ വളര്‍ച്ചയെത്തുമോ എന്ന ആങ്കയിലാണ്. പ്രദേശത്തെ പ്രധാനണ്ടമായും ആശ്രയിക്കുന്ന ചിറകുളത്തില്‍നിന്നു വെള്ളമെത്തിച്ചു കഴിഞ്ഞ ദിവസംവരെ കൃഷിക്കുപയോഗിച്ചെങ്കിലും ചിറകുളവും കഴിഞ്ഞ ദിവസം വറ്റിയിരുന്നു.
കിലോമീറ്ററുകള്‍ അപ്പുറത്തുളള പുഞ്ചപ്പാടത്തുനിന്നു മോട്ടോര്‍ വച്ചു വെള്ളമെത്തിച്ചു കൃഷി പൂര്‍ത്തീകരിക്കാനുള്ള ശ്രമമാണ് യുവാക്കള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പള്ളിക്കര പാടത്ത് തോടുകളില്‍ തടയണകെട്ടി വെള്ളം തോടുകളിലേക്ക് അടിച്ചുകയറ്റുന്ന പ്രവര്‍ത്തികളിലായിരുന്നു യുവാക്കള്‍. ഇവിടെനിന്നു ചിയ്യാനൂര്‍ പാടത്തെ കൃഷിയിടത്തിലേക്കു വെള്ളം തിരിച്ചുവിട്ടാണ് നഷ്ടങ്ങള്‍ കുറക്കാനുള്ള ശ്രമം യുവാക്കള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."