നിര്‍മാണം കഴിഞ്ഞ് മൂന്നുദിവസം പിന്നിടുമ്പോഴേക്കും റോഡുതകര്‍ന്നു
എരുമപ്പെട്ടി: മൂന്ന് കോടി രൂപ ചിലവഴിച്ച വേലൂര്‍ റോഡ് നിര്‍മാണം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും തകര്‍ന്നു തുടങ്ങി. നിര്‍മാണത്തിലെ അഴിമതിയും അപാകതയുമാണ് റോഡ് തകരാന്‍ ഇടയാക്കുന്നതെന്ന് ആരോപിച്ച് ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് എട്ട് കോടി രൂപ ഉപയോഗിച്ച് എരുമപ്പെട്ടി മുതല്‍ വേലൂര്‍ പോസ്റ്റ് ഓഫിസ് റോഡിന്റെ നിര്‍മാണം നടത്താനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി വേലൂര്‍ പോസ്റ്റ് ഓഫിസ് സെന്റര്‍ മുതല്‍ തയ്യൂര്‍ ചെമ്മണ് ചിറ വരെ മൂന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ഇപ്പോള്‍ ടാറിങ്ങ് നടത്തിയിരിക്കുന്നത്. എന്നാല്‍ നിര്‍മാണം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നിരിക്കുകയാണ്. ശരിയായ അളവില്‍ മെറ്റലും ടാറും ഉപയോഗിക്കാതിരുന്നതാണ് റോഡ് തകരാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സ്വപ്ന രാമചന്ദ്രന്, വാര്‍ഡ് മെമ്പര്‍ എല്‍സി ഔസേപ്, പ്രതിപക്ഷ നേതാവ് പി.കെ.ശ്യാംകുമാര്‍ എന്നിവര്‍ നിര്‍മാണത്തിലെ അപാകത ഉടന്‍ പരിഹരിക്കണമെന്നും അഴിമതിയെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."