പൊലിസിന്റെ ആത്മവീര്യം തകര്‍ത്ത് സര്‍ക്കാര്‍ നടപടി: ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ അറസ്റ്റ്: എ.എസ്.ഐക്കു സസ്പെന്ഷന്
വെള്ളറട: നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്ത എ.എസ്.ഐക്കു സസ്പെന്ഷന്. വെള്ളറട സ്റ്റേഷനിലെ എ.എസ്.ഐ ഹെന്‍ഡേഴ്സണാണ് സസ്പെന്‍ഷനിലായത്.
ഈ മാസം ഒന്നിനാണ് , വെള്ളറട സി.ഐയിരുന്ന രാശിത്തിനെ ആക്രമിച്ചതും കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്കുള്ളില്‍ കയറി കണ്ടക്ടറെ ആക്രമിച്ചതുമുള്പ്പെടെ പത്തിലേറെ കേസുകളില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രിന്‍സിനെ അറസ്റ്റു ചെയ്തത്.
തുടര്‍ന്ന് എ.എസ്.ഐയെ ആക്രമിച്ചു രക്ഷപ്പെടാനും പ്രതി ശ്രമിച്ചിരുന്നു. ഇതില്‍ എ.എസ്.ഐയുടെ യൂനിഫോം പൂര്‍ണമായും കീറുകയും ചെയ്തു. ശ്രമം വിജയിക്കാതിരുന്നതിനെ തുടര്‍ന്ന് സ്റ്റേഷനുള്ളില്‍ കുഴഞ്ഞുവീഴല്‍ നാടകം കളിച്ച പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രശ്നങ്ങളില്ലെന്ന് കണ്ട് കോടതിയിലെത്തിച്ച് റിമാന്റ് ചെയ്യുകയുമായിരുന്നു.
പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് അന്നു തന്നെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന് ആക്രമിക്കുകയും ഒരു പൊലിസുകാരനു പരുക്കേല്‍ക്കുകയും ലക്ഷങ്ങളുടെ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു.
സ്റ്റേഷന് ആക്രമണ കേസിലെ പ്രതികളെ പിടികൂടാനിരിക്കെയാണ് എ.എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവിറങ്ങിയത്.നടപടിക്കെതിരേ പൊലിസ് സേനയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."