HOME
DETAILS
MAL
സിറിഞ്ച് കൊണ്ടുള്ള കുത്തേറ്റ് ഗൃഹനാഥന് പരുക്ക്; യുവാവ് പിടിയില്‍
backup
December 07 2016 | 06:12 AM
കൊട്ടാരക്കര: മദ്യപിച്ച് അക്രമാസക്തനായ യുവാവ് ഗൃഹനാഥനെ സിറിഞ്ച് കൊണ്ടു കുത്തിപ്പരുക്കേല്‍പ്പിച്ചു. പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ജിന്‍ഷന്‍ വില്ലയി(ഇടയല വീട്)ല്‍ കെ.കെ ബേബിയെയാ(59)ണ് സമീപവാസിയായ ചേരൂര്‍ കിഴക്കേതില്‍ വീട്ടില്‍ വിനോദ് വര്‍ഗീസ് കുത്തിപ്പരുക്കേല്‍പ്പിച്ചത്. കവിളില്‍ ആഴത്തില്‍ പരുക്കേറ്റ
ബേബി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാവിലെ ഒന്പതോടൊയായിരുന്നു സംഭവം. ബേബിയുടെ വീടിന്റെ മതില് ചാടിക്കടന്നെത്തിയ വിനോദ് , ബേബിയുടെ മാതാവിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണമായത്. സിറിഞ്ചില്‍ ലഹരി വസ്തുക്കളോ മറ്റ് മാരക മരുന്നുകളോ നിറച്ചിട്ടുണ്ടോയെന്ന സംശയത്താല്‍ ബേബിയെ വിദഗ്ദ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."