കണ്ണിയത്ത് ഉസ്താദ് മഖാം ഉറൂസ് 27 മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
എടവണ്ണപ്പാറ : സമസ്തയുടെ രൂപീകരണം മുതല്‍ മുശാവറ അംഗവും കാല് നൂറ്റാണ്ട് കാലം പ്രസിഡന്റുമായിരുന്ന റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദിന്റെ 24ാം മഖാം ഉറൂസ് ഡിസംബര്‍ 27 മുതല്‍ ജനുവരി രണ്ട് വരെ വാഴക്കാട് കണ്ണിയത്ത് ഉസ്താദ് നഗറില്‍ വച്ച് നടക്കും. മഖാം സിയാറത്ത്, ഖത്മുല് ഖുര്‍ആന്‍, പ്രാര്‍ഥന സദസുകള്‍, മതപ്രഭാഷണം, മജ്ലിസുന്നൂര്, അന്നദാനം എന്നിവ ഉറൂസിന്റെ ഭാഗമായി നടക്കും. 27 ന് സമസ്ത ട്രഷററും സ്വാഗതസംഘം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും.
27 മുതല്‍ ജനുവരി ഒന്ന് വരെ വൈകുന്നേരം ഏഴ് മണിക്ക് പ്രഭാഷണം നടക്കും. 27 ന് സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. 28 ന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും. 29 ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജലീല്‍ റഹ്മാനി വാണിയന്നൂര്‍ പ്രഭാഷണം നടത്തും.
മജ്ലിസുന്നൂര് പ്രാര്‍ഥന സംഗമത്തിന് മാണിയൂര്‍ ഉസ്താദ് നേതൃത്വം നല്‍കും.30 ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷാജഹാന് റഹ്മാനി കമ്പളക്കാട് പ്രഭാഷണം നടത്തും. അത്തിപ്പറ്റ ഉസ്താദ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 31 ന് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷമീര്‍ ദാരിമി കൊല്ലം പ്രഭാഷണം നടത്തും. ജനുവരി ഒന്നിന് വഖ്ഫ്ബോര്‍ഡ് ചെയര്മാന് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടം ചെയ്യും. അഷ്റഫ് റഹ്മാനി കാസര്‍കോട് പ്രഭാഷണം നടത്തും.
ജനുവരി രണ്ടിന് രാവിലെ എട്ട് മണിക്ക് നടക്കുന്ന സമാപന പ്രാര്‍ഥനാ സമ്മേളനത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ , സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്, സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്, ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, എം.ടി അബ്ദുള്ള മുസ്ലിയാര്, കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര് തുടങ്ങിയവര്‍ പങ്കെടുക്കും.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് സമാപന ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥനാ സദസിന് നേതൃത്വം നല്‍കും. കാല് ലക്ഷം ആളുകള്‍ക്ക് അന്നദാനവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."