വിദ്യാഭ്യാസ വകുപ്പില്‍ ഇന്നുമുതല്‍ ഹരിത നിയമാവലി പ്രാബല്യത്തില്‍
തിരുവനന്തപുരം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പില്‍ ഇന്നുമുതല്‍ ഹരിത നിയമാവലി (ഗ്രീന്‍ പ്രോട്ടോകോള്‍) നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
ഇതിന്റെ ഭാഗമായി പതിനൊന്നിന നിര്‍ദ്ദേശങ്ങള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും നല്‍കി. ആവശ്യത്തിനു മാത്രം ആഹാര സാധനങ്ങള്‍ കൊണ്ടുവരിക, ഒരു വസ്തുവും പാഴാക്കി കളയാതിരിക്കുക, ആഹാരം, കുടിവെളളം എന്നിവകൊണ്ടു വരുന്നതിന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ ശീലമാക്കുക തുടങ്ങിയവാണ് പ്രധാന നിര്‍ദേശങ്ങള്‍.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള ഡിസ്‌പോസിബിള്‍ സാധനങ്ങള്‍ കര്‍ശനമായി ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.
സ്‌കൂള്‍, കോളജ്,സര്‍വകലാശാലാ ക്യാംപസുകളില്‍ നടക്കുന്ന പൊതു പരിപാടികള്‍, സ്റ്റാഫ് യോഗങ്ങള്‍ തുടങ്ങി ഭക്ഷണം വിതരണം ചെയ്യുന്ന എല്ലാ സത്കാരങ്ങളിലുമടക്കം പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, വെളള കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ കര്‍ശനമായി ഒഴിവാക്കണം. ഭക്ഷണവും വെളളവും വീണ്ടും കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങളില്‍ വിളമ്പണമെന്നും ഹരിത നിയമാവലിയില്‍ പറയുന്നു.
പരിപാടികളുടെ വേദികളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുക, അതിഥികള്‍ക്ക് ഒരു പൂവോ, പുസ്തകമോ മാത്രം നല്‍കി സ്വീകരിക്കുക, പ്ലാസ്റ്റിക് കവര്‍ ചെയ്ത പൂക്കളും ഫ്‌ളക്‌സും പൂര്‍ണമായി ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഹരിത നിയമാവലിയില്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."