യു.ഡി.എഫ്.സ്ഥാനാര്‍ഥിയുടെ തോല്‍വി വിവാദത്തില്‍
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ വിജയസാധ്യത ഏറെ മുന്നില്‍ കണ്ട യു.ഡി.എഫ്.സ്ഥാനാര്‍ഥി സി.ആര്‍.മഹേഷിനെ ഒരു പറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോല്‍പ്പിച്ചത് വന്‍ വിവാദത്തിലേക്ക്. കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷികളും ചേര്‍ന്ന് ഇടത് സ്ഥാനാര്‍ഥിക്ക് വോട്ട് വിറ്റതായ ആരോപണം യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാക്കിയിരിക്കുകയാണ്.
അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളിയിലെ കോണ്‍ഗ്രസ് ഭവന്‍ കൈയേറി. രാജീവ് രക്ത സാക്ഷിദിനം ആചരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും കോണ്‍ഗ്രസ് ഭവനില്‍ എത്താതിരുന്നത് പ്രതിഷേധം ക്ഷണിച്ചവരുത്തി. ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി സി.ആര്‍.മഹേഷിനെ തോല്‍പ്പിച്ചത് കരുനാഗപ്പള്ളിയിലെ മുതിര്‍ന്ന നേതാക്കളെന്ന ആരോപിച്ച് ദേശീയപാത ഹൈസ്‌കൂള്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ഭവന്‍ ഇന്നലെ 300 ഓളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറി അടച്ചുപൂട്ടി.
രാജീവ് രക്തസാക്ഷി ദിനം ആചരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാത്തിരുന്നെങ്കിലും ആരും എത്തിയില്ല. അക്രമം നടക്കുമെന്ന ഭയത്തിലാണ് അവര്‍ എത്താതിരുന്നത്. ഇന്നലെ വൈകിട്ട് 6 മണിക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ദിനാചരണം നടത്തുകയും കോണ്‍ഗ്രസ് ഭവനിലെ ചുമതലക്കാരനായിരുന്ന ശശിധരന്‍ പിള്ളയെ പുറത്താക്കി പൂട്ടി താക്കോല്‍ കൈക്കലാക്കിയ ശേഷം ടൗണില്‍ വന്‍ പ്രതിഷേധ പ്രകടനവും നടത്തി.
ചില കടലാസ് സംഘടനാ നേതാക്കള്‍ മുസ്‌ലിങ്ങളുടെ പേര് പറഞ്ഞ് ദുഷ്പ്രചരണം നടത്തുകയും ബീഫ് വിവാദം ആളിക്കത്തിച്ചുമാണ് തുച്ഛമായ വോട്ട് കള്‍ നേടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.രാമചന്ദ്രന്റെ വിജയത്തിന് കാരണമായത്.
രണ്ട് തെരഞ്ഞെടുപ്പുകളിലുമായി സി.ദിവാകരന്‍ മത്സരിച്ച് കിട്ടിയതിന്റെ കാല്‍ ഭാഗം വോട്ട് ലഭിക്കാതെയാണ് ഇക്കുറി സി.പി.ഐ.യുടെ ആര്‍.രാമചന്ദ്രന്‍ വിജയിച്ചത്. എല്‍ .ഡി .എഫിന്റേയും യു.ഡി.എഫിന്റേയും വോട്ടുകള്‍ ചോര്‍ന്ന് ബി.ഡി.ജെ.സിലേക്ക് പോയത് രാഷട്രീ നേതൃത്വം ചര്‍ച്ച തുടങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."