ഹംസ മുസ്‌ലിയാര്‍ക്ക് തല ചായ്ക്കാന്‍ എസ്.വൈ.എസിന്റെ 'മന്‍സില്‍ തൈ്വബ'
താക്കോല്‍ദാനം 21ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍
ജീവകാരുണ്യ മേഖലയില്‍ എസ്.വൈ.എസിന് ഒരു പൊന്‍തൂവല്‍ കൂടി
തൊടുപുഴ: നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് അറിവ് പകര്‍ന്നുനല്‍കുന്ന ഹംസ മുസ്‌ലിയാര്‍ക്ക് തല ചായ്ക്കാന്‍ ഇനി എസ്.വൈ.എസിന്റെ മന്‍സില്‍ തൈ്വബ (പരിശുദ്ധ ഭവനം). സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ കീഴ്ഘടകമായ സുന്നി യുവജന സംഘം (എസ്.വൈ.എസ്) 60 ാം വാര്‍ഷിക സമ്മേളനത്തില്‍ രൂപംകൊടുത്ത പദ്ധതി പ്രകാരം ഇടുക്കി ജില്ലാ കമ്മറ്റിയാണ് ഭവനം നിര്‍മിച്ചുനല്‍കുന്നത്.
പെരുമ്പിള്ളിച്ചിറ പുത്തന്‍ പള്ളി അസിസ്റ്റന്റ് ഇമാമും മദ്രസ അധ്യാപകനുമായ ഹംസ മുസ്‌ലിയാര്‍ക്ക് സ്വപ്ന സാക്ഷാത്ക്കാരമെന്നോണമാണ് വീട് നല്‍കുന്നത്. ഹംസ മുസ്‌ലിയാരുടെ ഏറെ നാളത്തെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു കൊച്ചുവീട് എന്നത്. ഇദ്ദേഹത്തിന്റെ ആവശ്യമറിഞ്ഞ് എസ്. വൈ എസ് നേതാക്കള്‍ സഹായഹസ്തവുമായി എത്തുകയായിരുന്നു. ഇത് ജീവകാരുണ്യ മേഖലയില്‍ എസ്.വൈ.എസിന് ഒരു പൊന്‍തൂവല്‍ കൂടിയായി.
മന്‍സില്‍ തൈ്വബയുടെ താക്കോല്‍ ദാനവും പൊതുസമ്മേളനവും 21ന് പെരുമ്പിള്ളിച്ചിറയില്‍ നടക്കും. വൈകിട്ട് 5ന് കേരളാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ താക്കോല്‍ ദാനവും പൊതുസമ്മേളന ഉദ്ഘാടനവും നിര്‍വഹിക്കും. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സമസ്ത തെക്കന്‍ മേഖല ഓര്‍ഗനൈസര്‍ പി.സി. ഉമ്മര്‍ മൗലവി വയനാട്, എ.കെ.ആലിപ്പറമ്പ്, സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും ജില്ലാ നേതാക്കള്‍, പ്രവര്‍ത്തകര്‍ പങ്കെടുക്കും. എസ്.വൈ.എസ് ഇടുക്കി ജില്ലാ കമ്മറ്റി നിര്‍മ്മിച്ചുനല്‍കുന്ന രണ്ടാമത് വീടാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."