HOME
DETAILS
MAL
തെരുവോര ചിത്രരചന നടത്തി
backup
December 08 2016 | 05:12 AM
നീലേശ്വരം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നീലേശ്വരത്തു തെരുവോര ചിത്ര രചന നടത്തി. കലക്ടര്‍ കെ ജീവന്‍ബാബു ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കൂടെ ഭാര്യ അഭിയും ചിത്രം വരച്ചതു കാഴ്ചക്കാര്‍ക്കു കൗതുകമായി.
നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി ജയരാജന് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ പി രാധ, കൗണ്‍സലര്‍മാരായ എറുവാട്ട് മോഹനന്, പി കുഞ്ഞികൃഷ്ണന്, കെ പ്രകാശന്, പി.കെ രതീഷ്, നഗരസഭാ സെക്രട്ടറി എന്‍.കെ ഹരീഷ് സംബന്ധിച്ചു. 12 ചിത്രകാരന്മാര് ചിത്രരചനയ്ക്കെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."