നോട്ട് നിരോധനം മണ്ടന്‍ തീരുമാനം, പേടിഎം എന്നാല്‍ പേ ടു മോദിയാണെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നടപടി മണ്ടത്തരമെന്ന് തെളിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് സമ്മേളനം തുടങ്ങും മുന്‍പ് പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ധര്‍ണ്ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ മോദി ചിരിക്കുകയാണ്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പ്രധാനമന്ത്രിയുടെ സാമ്പത്തിക തീരുമാനം കാരണം കര്‍ഷകര്‍ മരിക്കുകയാണ്. നോട്ടുനിരോധനം ധീരമായ തീരുമാനമല്ല, മറിച്ച് മണ്ടത്തരമാണ്. 'പേടിഎം' എന്ന് പറഞ്ഞാല്‍ 'പേ ടു മോഡി' എന്നാണെന്നും രാഹുല്‍ പരിഹസിച്ചു.
നോട്ട് നിരോധനം സംബന്ധിച്ച് ആദ്യം പറഞ്ഞത് കള്ളപ്പണത്തിനെതിരാണെന്നാണ് പിന്നീട് പറഞ്ഞു തീവ്രവാദത്തിനെതിരാണെന്ന് എന്നാല്‍ ഇപ്പോള്‍ പറയുന്നു ക്യാഷ്ലെസ് സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടിയാണെന്ന്. അദ്ദേഹം ഓരോ തവണയും മാറ്റിപറഞ്ഞുകൊണ്ടിരിക്കയാണ്. പാര്‍ലമെന്റില്‍ നിന്നും മോദി ഒളിച്ചോടുകയാണെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."