HOME
DETAILS
MAL
ബംഗാളില്‍ ബി.ജെ.പി പ്രതിരോധത്തില്‍
backup
December 08 2016 | 18:12 PM
കൊല്‍ക്കത്ത: പ.ബംഗാളില്‍ ബി.ജെ.പി നേതാവിന്റെ കൈയ്യില്‍ നിന്ന് നോട്ടുകളുടെ ശേഖരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം പ്രതിസന്ധിയില്‍. മോദിയുടെ പണം പിന്‍വലിക്കല്‍ നടപടിയെ ശക്തമായി എതിര്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഇത് ആയുധമാക്കി ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ബി.ജെ.പി നേതാവായ മനുശര്മയില് നിന്ന് 33 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം പൊലിസ് പിടിച്ചെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രൂക്ഷമായ ആരോപണത്തെ നേരിടാനായി തങ്ങള്‍ ഈ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തുവെന്നറിയിച്ച് തലയൂരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
കള്ളപ്പണത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍തന്നെ കള്ളപ്പണം സൂക്ഷിക്കുന്നതെന്ന് പറഞ്ഞാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."