HOME
DETAILS
MAL
പാകിസ്താന് 10 കോടി ഡോളറിന്റെ സഹായം ലോകബാങ്ക് റദ്ദാക്കി
backup
December 08 2016 | 18:12 PM
വാഷിങ്ടണ്‍: പാകിസ്താന് വാതക പൈപ്പ് ലൈന്‍ പദ്ധതിക്ക് അനുവദിച്ച 10 കോടി യു.എസ് ഡോളറിന്റെ സഹായം ലോകബാങ്ക് റദ്ദാക്കി.
പ്രകൃതിവാതക രംഗത്ത് സ്വയംപര്യാപ്തരാകാനുള്ള പാകിസ്താന്റെ സ്വപ്നത്തിന് കനത്ത തിരിച്ചടിയാണ് നടപടി. കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ വീഴ്ചയും പാകിസ്താന്റെ താല്പര്യക്കുറവുമാണ് ലോകബാങ്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പാകിസ്താനിലെ കറാച്ചി, ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളില്‍ പ്രകൃതിവാതകം പൈപ്പ് ലൈന്‍ വഴി എത്തിക്കാനായിരുന്നു പദ്ധതി.
സൂയ് സൗത്തേണ്‍ ഗ്യാസ് കമ്പനിയായിരുന്നു കരാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇവര്‍ പദ്ധതി നടത്തിപ്പില്‍ വീഴ്ച വരുത്തിയതായി ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കമ്പനി നടത്തിയ ചില അനധികൃത ഇടപെടലുകള്‍ പദ്ധതിചെലവ് കുത്തനെ ഉയര്‍ത്തിയതായും റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."