HOME
DETAILS
MAL
ഇന്ത്യ ഭരിക്കുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പുതിയ പതിപ്പ്: ഉഴവൂര്‍ വിജയന്
backup
December 08 2016 | 18:12 PM
തിരുവനന്തപുരം: ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പുതിയ പതിപ്പാണെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്. ഇന്ത്യയെ മോടിയാക്കും എന്ന അവകാശവാദവുമായി രംഗത്തെത്തിയ മോദി ഇപ്പോള്‍ ബി.ജെ.പിയെ മോടിയാക്കുന്നതില്‍ മാത്രം ശ്രദ്ധചെലുത്തിയിരിക്കുകയാണ്.
സാമ്പത്തിക അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് നാഷണലിസ്റ്റ് യൂത്ത്കോണ്‍ഗ്രസ് (എന്‍.വൈ.സി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഏജീസ് ഓഫിസ് മാര്‍ച്ചും പ്രധാനമന്ത്രിയെ ജനകീയ കുറ്റവിചാരണ ചെയ്യലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ്മല്യയും അംബാനിയുമടക്കമുള്ള കള്ളപ്പണക്കാരെ സഹായിക്കാനാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം മോദി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."