HOME
DETAILS

സ്ഥാപനങ്ങള്‍ക്കെതിരേ നടപടി

  
backup
December 08 2016 | 22:12 PM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a8%e0%b4%9f


വടകര: നഗരസഭാ ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ പരിശോധനയില്‍ വിവിധ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി.
നടപ്പാത കയ്യേറി വഴിയാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ വാഹന റിപ്പയറിങ് നടത്തിയ വീരഞ്ചേരി ഒന്തം റോഡിലുള്ള ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ടൂ വീലര്‍ വര്‍ക്ക് ഷോപ്പ്, പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പടെ കത്തിച്ചതിന് കരിമ്പനപ്പാലത്തുള്ള ബിനുവിന്റെ സ്റ്റേഷനറി കട, പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഡ്രീംസ് മൊബൈല്‍സ്, ലുലു ഫൂട്‌വെയര്‍, റെയില്‍വെ സ്റ്റേഷന് സമീപമുള്ള പവി സ്റ്റേഷനറി, പുതിയാപ്പ സംസം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍, മലബാര്‍ ട്രേഡേഴ്‌സ്, വടകര ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് സ്‌ക്വാഡ് നടപടി സ്വീകരിച്ചത്.
കര്‍മ 2016 ന്റെ ഭാഗമായി നഗരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ശുചീകരണം നടത്തിയിരുന്നു. എന്നാല്‍ രാത്രികാലങ്ങളില്‍ ബൈക്കുകളില്‍ എത്തി മാലിന്യം നിക്ഷേപിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രികാല പരിശോധന കര്‍ശനമാക്കിയത്. ഇത്തരത്തില്‍ ജില്ലാ ആശുപത്രിക്ക് സമീപം മാലിന്യം തള്ളിയ പുതിയ പറമ്പത്ത് ഉബൈദിനെതിരെ നടപടി സ്വീകരിച്ചു.
ഇന്നലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യപദാര്‍ഥങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ എന്നിവ പിടിച്ചെടുത്തു. പഴയ സ്റ്റാന്‍ഡിനടുത്ത് പ്രവര്‍ത്തിക്കുന്ന ബിംബിസ് ബേക്കറിയില്‍ നിന്നും കാലാവധി കഴിഞ്ഞ 20 പാക്കറ്റ് പാല്‍, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പഴകിയ ഫ്രൂട്ട്‌സ് എന്നിവ പിടിച്ചെടുത്തു. ഇതു സംബന്ധിച്ച് സ്ഥാപനത്തിനു നോട്ടീസ് നല്‍കി.
പല സ്ഥാപനങ്ങളും പഴകിയ പാല്‍ വിവിധ തരം ജ്യൂസുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്‍ അറിയിച്ചു. മത്സ്യമാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ബീഫ് സ്റ്റാളുകള്‍ക്കും നോട്ടീസ് നല്‍കി. സ്ഥാപനത്തിനു പുറത്ത് ഇറച്ചി പരസ്യമായി പ്രദര്‍ശിപ്പിച്ചതിനാണ് നോട്ടീസ്. ഇത് തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പു നല്‍കി. നിരോധിത ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
നാസ് ഒപ്റ്റിക്കല്‍സ്, ഹോട്ടല്‍ ഫ്രന്റ്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. പരിശോധനകള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ഷജില്‍കുമാര്‍, ജെ.എച്ച്.ഐമാരായ സജികുമാര്‍, ടി.പി ബിജു, ഒ.സജീവന്‍, കണ്ടിജന്റ് ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇത്തരത്തിലുള്ള പരിശോധന തുടരുമെന്ന് നഗരസഭാ സെക്രട്ടറി അരുണ്‍ രംഗന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  3 months ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  3 months ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  3 months ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  3 months ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  3 months ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago