കേരളം മയക്കുമരുന്ന് വില്‍പനക്കാരുടെ കേന്ദ്രമാകുന്നതിനെതിരേ ജാഗ്രത വേണം: മന്ത്രി
ലഹരി ഉപയോഗം കുടുംബങ്ങളോടൊപ്പം സമൂഹത്തേയും വല്ലാതെ ബാധിക്കുകയാണ്
വടക്കാഞ്ചേരി: ലോകമാകമാനമുള്ള മയക്ക് മരുന്ന് വില്‍പനക്കാരുടെ ഇഷ്ട കേന്ദ്രങ്ങളായി സംസ്ഥാനത്തെ ചില കേന്ദ്രങ്ങള്‍ മാറുന്നതിനെതിരെ ജനകീയ കൂട്ടായ്മയും, ജാഗ്രതയും അനിവാര്യമാണെന്ന് വ്യവസായ യുവജന കാര്യ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ലഹരി ഉപയോഗം കുടുംബങ്ങളോടൊപ്പം സമൂഹത്തേയും വല്ലാതെ ബാധിക്കുകയാണ്.
ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വിപുലമായ ക്യാംപയിന്‍ സംഘടിപ്പിക്കും മദ്യവും, ലഹരി ഉല്‍പന്നങ്ങളും നിരോധിക്കുന്നതിനേക്കാള്‍ നല്ലത് കുറ്റമറ്റ ബോധവല്‍ക്കരണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വടക്കാഞ്ചേരി ജനമൈത്രി പൊലിസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാംപയിനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എ.സി. മൊയ്തീന്‍. ജില്ലാ പൊലിസ് മേധാവി നിശാന്തിനി ഐ.പി.എസ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പത്മശ്രീ സി.കെ മേനോന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍. അനൂപ്കിഷോര്‍, വടക്കാഞ്ചേരി പ്രസ് ക്ലബ്ബ് പ്രസിഡന്റ് ശശികുമാര്‍ കൊടയ്ക്കാടത്ത്, സി.ഐ ടി.എസ് സിനോജ്, എസ്.ഐ നൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പൊലിസ് ഓഫിസര്‍മാരുടെ ഗാനമേളയും മേഖലയിലെ സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."