കര്‍ണാടകയില്‍ ബാങ്കില്‍ ക്യൂ നിന്ന വിമുക്ത ഭടന് പൊലിസുകാരന്റെ ക്രൂരമര്‍ദ്ദനം
ഭഗല്‍കോട്ട്: പണം പിന്‍വലിക്കാനായി ബാങ്കിനു മുന്‍പില്‍ ക്യൂ നിന്ന വിമുക്തഭടന് പൊലിസുകാരന്റെ ക്രൂരമര്‍ദ്ദനം. കര്‍ണാടകയിലെ ഭഗല്‍കോട്ടിലാണ് സംഭവം. 55 കാരനായ നന്ദപ്പയ്ക്കാണ് മര്‍ദ്ദനമേറ്റത്.
ബാങ്ക് തുറന്ന ഉടനെ പണം എടുക്കാനായി കാത്തു നിന്നവര്‍ തള്ളിക്കയറിയപ്പോള്‍ പൊലിസുകാരന്‍ നിയന്ത്രണം വിട്ട് ക്യൂവിന്റെ മുന്‍പിന്‍ നിന്നിരുന്ന നന്ദപ്പയെ മര്‍ദ്ദിക്കുകയായിരുന്നു. പല തവണ ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്യൂവില്‍ നിന്നവര്‍ കാഴ്ച്ചക്കാരായി നിന്നതല്ലാതെ ഇടപെട്ടില്ല.
നോട്ട് അസാധുവാക്കി ഒരു മാസം പിന്നിട്ടിട്ടും ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്‍പിലെ തിരക്ക് ഒഴിവായിട്ടില്ല. ഇതുവരെ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് എഴുപതിലധികം പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.
#WATCH: An ex-Serviceman repeatedly slapped by a Policeman in a bank queue in Bagalkot(Karnataka) #DeMonetisation pic.twitter.com/2loSP3Lz6K
— ANI (@ANI_news) 8 December 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."