HOME
DETAILS

ഉദുമയില്‍ കുഞ്ഞിരാമനെ കരകയറ്റിയത് ബേഡഡുക്കയിലെ വോട്ടുകള്‍

  
backup
May 22 2016 | 00:05 AM

%e0%b4%89%e0%b4%a6%e0%b5%81%e0%b4%ae%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a8%e0%b5%86-%e0%b4%95%e0%b4%b0

ഉദുമ: യു.ഡി.എഫിന്റെ വിജയത്തിനായി കണ്ണൂരില്‍ നിന്ന് കെ സുധാകരനെത്തിയിട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന് വിജയിക്കാനായ നിര്‍ണ്ണായക വോട്ടുകള്‍ ലഭിച്ചത് ചെങ്കോട്ടയായ ബേഡഡുക്കയില്‍ നിന്നും.
.ബേഡഡുക്കയില്‍ കുഞ്ഞിരാമന്റെ ഭൂരിപക്ഷം 5,683 വോട്ടുകളാണ്. പള്ളിക്കര പഞ്ചായത്തില്‍ സുധാകരനെക്കാള്‍ 2,384 വോട്ടുകളാണ് കുഞ്ഞിരാമന്‍ അധികം നേടിയത്. പുല്ലൂര്‍ പെരിയയില്‍ 1,634 വോട്ടുകളുടെയും ദേലംപാടിയില്‍ 852 വോട്ടുകളുടെയും കുറ്റിക്കോലില്‍ 852 വോട്ടുകളുടെയും ഭൂരിപക്ഷം കുഞ്ഞിരാമന് ലഭിച്ചു.
ഉദുമ, മുളിയാര്‍, ചെമ്മനാട് പഞ്ചായത്തുകളില്‍ മാത്രമാണ് സുധാകരന് ഭൂരിപക്ഷം ലഭിച്ചത്. ചെമ്മനാട്ട് 6,874 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ഉദുമയില്‍ അത് 92ല്‍ ഒതുങ്ങി. മുളിയാറിലെ ഭൂരിപക്ഷം 1,475 ആണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ ടി സി ദ്ദിഖിന് കിട്ടിയ 835 വോട്ടിന്റെ ഭൂരിപക്ഷം ഇപ്രാവശ്യം മറിഞ്ഞതാണ് സുധാകരന് തിരിച്ചടിയായത്. മുസ്‌ലിം ലീഗിന്റെ കോട്ടയായ ചെമ്മനാട്ട് മാത്രം ടി സിദ്ദീഖിന് 6,877 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. അതേ സമയം കെ സുധാകരന് ലഭിച്ചതിനേക്കാള്‍ 2,746 വോട്ടുകള്‍ കുഞ്ഞിരാമന് വര്‍ദ്ധിക്കുകയും ചെയ്തു.
എന്നാല്‍ 2011നെ അപേക്ഷിച്ച് കുഞ്ഞിരാമന് ഭൂരിപക്ഷം എട്ടായിരത്തോളം കുറഞ്ഞു എന്നത് യു.ഡി.എഫിന് അല്‍പം പ്രതീക്ഷ നല്‍കുന്നുണ്ട്.
കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ യു.ഡി.എഫിന് ഭൂരിപക്ഷം നേടാനായത് ചെമ്മനാടും മുളിയാറും മാത്രമായിരുന്നു. എട്ട് പഞ്ചായത്തുകളിലെ എല്‍.ഡി.എഫ് ഭൂരിപക്ഷമാവട്ടെ 7,037 വോട്ടുകളുമായിരുന്നു. ഇതാണ് ഇപ്രാവശ്യം 3,832 ആയി കുറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago