പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. തീരുമാനം സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. പ്ലാസ്റ്റിക്കു കൊണ്ട് നോട്ടുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതായും നിര്‍മാണം തുടങ്ങുന്നതിനുള്ള സാമഗ്രികള്‍ ശേഖരിച്ചുവരികയാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അര്ജുന് രാം മേഘ്വാള് ലോക്സഭയില്‍ എഴുതി നല്കിയ മറുപടിയില്‍ അറിയിച്ചു.
2014 ഫെബ്രുവരിയില്‍ 10 രൂപയുടെ ഒരു ലക്ഷം കോടി പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൊച്ചി, മൈസൂര്‍, ജയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നീ വ്യത്യസ്ഥ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നോട്ടുകള്‍ ഇറക്കുമെന്നാണ് അന്ന് അറിയിച്ചിരുന്നത്.
അഞ്ച് വര്‍ഷമാണ് പ്ലാസ്റ്റിക് നോട്ടുകളുടെ കാലയളവ്. കൂടാതെ അതിന് വ്യാജന് നിര്‍മിക്കാന്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല കടലാസ് നോട്ടുകളേക്കാള്‍ വ്യക്തമായതും ആയിരിക്കും. കള്ളനോട്ടുകള്‍ തടയാനായി ഓസ്ട്രേലിയയിലാണ് ആദ്യമായി പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."