HOME
DETAILS

തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും അജ്ഞാത സംഘം ഭീതി വിതക്കുന്നു

  
backup
December 09, 2016 | 8:46 PM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa

തൊടുപുഴ : തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും അജ്ഞാത സംഘം ഭീതി വിതക്കുന്നു.
കഴിഞ്ഞ ദിവസം കീരികോട് ട്യൂഷന്‍ കഴിഞ്ഞുപോയ പെണ്‍കട്ടിയെ വാഹനത്തിലെത്തിയ അജ്ഞാത സംഘം ഭയപ്പെടുത്തിയതിന് പിന്നാലെ വ്യാഴാഴ്ച ഉടുമ്പന്നൂരിലും സമാന സംഭവം ആവര്‍ത്തിച്ചത്  പരിഭ്രാന്തി സൃഷ്ടിച്ചു.  ഉടുമ്പന്നൂര്‍ മങ്കുഴി ഹൈസ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന പരിയാരം സ്വദേശിയായ ആണ്‍കുട്ടിയെയാണ് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നത്.  
ചുവന്ന മാരുതി ഓംമ്‌നിയില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നുവെന്ന് കുട്ടി പറയുന്നു. ലിഫ്റ്റ് നിഷേധിച്ചെങ്കിലും പിന്നാലെ മുഖംമൂടി ധരിച്ചനിലയില്‍ ഇവര്‍ വീണ്ടും വന്നതോടെ കുട്ടി സമീപത്തുള്ള ഒരു വീട്ടില്‍ ഓടി കയറുകയായിരുന്നു. എന്നാല്‍ സംഭവം സംബന്ധിച്ച് കുട്ടി വൈകുന്നേരം വീട്ടില്‍ വന്ന് പറഞ്ഞശേഷമാണ് മാതാപിതാക്കള്‍ പൊലിസില്‍ വിവരം അറിയിക്കുന്നത്. ഇതേ തുടര്‍ന്ന് കരിമണ്ണൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ശനിയാഴ്ചയാണ് കീരികോട് നിന്നും ഇത്തരമൊരു സംഭവം റിപോര്‍ട്ട്  ചെയ്തത്.   ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വിദ്യാര്‍ഥിനിയെ മുഖംമൂടി സംഘം പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെടുന്നത്.  ഇവര്‍ പെണ്‍കുട്ടിയെ തടയാന്‍ ശ്രമിക്കുകയും പ്രത്യേക രീതില്‍ ശബ്ദം ഉണ്ടാക്കുകയും ചെയ്തു. ഭയന്നുപോയ പെണ്‍കുട്ടി ഓടി അടുത്ത വീട്ടിലെത്തുകയായിരുന്നു.
തുടര്‍ന്ന് പരിസരവാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.  മുഖംമൂടി സംഭവത്തിന് ശേഷം വീടിന് ചുറ്റും തിരച്ചില്‍ നടത്തിയപ്പോഴാണ് വിരലില്‍ മഷി പുരട്ടി പതിപ്പിച്ചത് പോലുള്ള അടയാളം കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിലുള്ളവരോണോ ഇതെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍- യു.എസ് ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍; നേതാക്കള്‍ സുറിച്ചിലെത്തി

International
  •  a month ago
No Image

മമതക്ക് പണികൊടുത്ത് വിമതർ; തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; 440 കോടിയുടെ നിക്ഷേപത്തിൽ അന്വേഷണം

Kerala
  •  a month ago
No Image

കുതിച്ചുയർന്ന് കോഴിമുട്ട വില; സർവകാല റെക്കോർഡിലേക്ക് 

Kerala
  •  a month ago
No Image

'കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണം, പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ'  സണ്ണി ജോസഫ് മാറണമെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്‌സ്

Kerala
  •  a month ago
No Image

ജനസംഖ്യാ കണക്കെടുപ്പ്; ആദ്യഘട്ടത്തിൽ പ്രവാസികൾ ഉൾപ്പെടില്ല

Kerala
  •  a month ago
No Image

വീര്യം കുറഞ്ഞ മദ്യവിൽപന  ആരംഭിക്കാനുള്ള നീക്കം വിവാദത്തിൽ

Kerala
  •  a month ago
No Image

കെ.എസ്.ഇ.ബിയില്‍ 3400 കോടിയുടെ കരാർ; ദുരൂഹത

Kerala
  •  a month ago
No Image

സഊദിയിലെ സ്‌കൂള്‍ പരീക്ഷാ ഫലങ്ങള്‍ നാളെ മുതല്‍; എജൂക്കേഷന്‍ പോര്‍ട്ടലിലും തവക്കല്‍ന ആപ്പിലും ലഭ്യമാകും

Saudi-arabia
  •  a month ago
No Image

ഇന്ന് ലോക പിതൃദിനം; ഉപേക്ഷിക്കപ്പെട്ടവർക്ക് കൂട്ടായി രണ്ട് കൂട്ടുകാരികൾ

Kerala
  •  a month ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് ഇന്ന്; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രവേശനം

Kerala
  •  a month ago