പ്രശ്‌നപരിഹാരം ഞൊടിയിടയില്‍ ; പരാതിക്കാരനെ അമ്പരപ്പെടുത്തി എസ്.പിയുടെ നടപടി
തളിപ്പറമ്പ്: വാട്‌സ്ആപ് വഴി ലഭിച്ച പരാതിയില്‍ മിനുട്ടുകള്‍ക്കകം നടപടി സ്വീകരിച്ച് ജില്ലാ പൊലിസ് മേധാവി സഞ്ജയ് കുമാര്‍. മന്നയിലെ ഒരു ഹോട്ടല്‍ ഹാലജന്‍ ലൈറ്റ് റോഡിലേക്ക് നീട്ടിവച്ച് വാഹന-കാല്‍നടയാത്രക്കാരുടെ കണ്ണിലേക്ക് പ്രകാശമടിക്കുന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ വാഹനമോടിക്കാന്‍ വിഷമിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
ചൊവ്വാഴ്ച്ച രാത്രി ഇതുവഴി വാഹനമോടിച്ചു വന്ന ഒരാളാണ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൊബൈലില്‍ ലൈറ്റിന്റെ ഫോട്ടോയെടുത്ത് എസ്.പിക്ക് അയച്ചുകൊടുത്തത്. നടപടി സ്വീകരിക്കുമെന്ന് മറുപടി നല്‍കിയ എസ്.പി ഉടന്‍ തളിപ്പറമ്പ് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസ് സ്ഥലത്തെത്തി ലൈറ്റ് അഴിച്ചുമാറ്റിക്കുകയും ചെയ്തു. താക്കീത് നല്‍കിയ പൊലിസ് ഇനി ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്ന് ഹോട്ടലുടമക്ക് മുന്നറിയിപ്പും നല്‍കി.
നടപടിയെടുത്ത ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത് എസ്.പി പിന്നീട് പരാതിക്കാരന്റെ വാട്‌സാപ്പിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."