ഒഴക്കോടി-ചെറുപുഴ പാലം; കാത്തിരിപ്പിന് വിരാമമാകുന്നു
മാനന്തവാടി: ഒരു പ്രദേശത്തെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മാനന്തവാടി നഗരസഭയിലെ ഒഴക്കോടി-ചെറുപുഴ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നാലു കോടി രൂപ ചെലവില്‍ 2016 ഫെബ്രുവരിയില്‍ ആണ് പൊതുമാരമത്ത് വകുപ്പ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്.
നിലവിലുള്ള പാലത്തേക്കാള്‍ മൂന്നര മീറ്റര്‍ ഉയരത്തിലും 11 മീറ്റര്‍ നീളത്തിലും 25.32 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിര്‍മിക്കുന്നത്. ഒറ്റ സ്പാനില്‍ സ്ലാബ് ഇടാനുള്ള തരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. അനുബന്ധ റോഡിന് സ്ഥലം വിട്ടുകിട്ടാന്‍ പ്രയാസപ്പെട്ടത് നേരിയ തടസം നിര്‍മാണത്തിന് ഉണ്ടാകുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും സ്ഥലം വിട്ടുകിട്ടിയതോടെ പത്ത് മീറ്റര്‍ വീതിയില്‍ അനുബന്ധ റോഡിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. 2017 മാര്‍ച്ചിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാലം യാഥാര്‍ഥ്യമാകുന്നതോടെ മാനന്തവാടി നഗരസഭ, തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കാണ് ഏറ്റവും എളുപ്പത്തില്‍ മാനന്തവാടിയിലും കുറ്റ്യാടി, പേര്യ, വാളാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ എത്താനാകും.അതോടപ്പം വിവിധ പ്രദേശങ്ങളിലേക്ക് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ബസ് സര്‍വിസുകള്‍ ആരംഭിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."