HOME
DETAILS
MAL
വന്‍കിട കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ നീക്കമെന്ന്
backup
December 10 2016 | 02:12 AM
കല്‍പ്പറ്റ: അനധികൃത വന്‍കിട കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ നീക്കം നടക്കുന്നതായി ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവല്ക്കരിക്കാമെന്നുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ മറവിലാണ് ഈ നീക്കം നടക്കുന്നത്. വയനാട് ജില്ലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലടക്കം ആവശ്യമായ അനുവാദങ്ങളില്ലാതെ നിര്‍മാണം പൂര്ത്തിയാക്കിയവയോ, നിര്‍മാണത്തിലിരിക്കുന്നതോ ആയ ബഹുനില കെട്ടിടങ്ങളടക്കമാണ് സര്‍ക്കാരിന്റെ തീരുമാനത്തിന്റെ മറവില്‍ ക്രമവല്‍ക്കരിക്കാന്‍ രഹസ്യനീക്കങ്ങള്‍ നടത്തുന്നത്. ഇത്തരത്തില്‍ പാരിസ്ഥിക പ്രാധാന്യമുള്ള പ്രദേശങ്ങളിലെ വന്‍കിട ബഹുനില കെട്ടിടങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കാന്‍ സര്‍ക്കാര്‍ നടപടി അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."