അരീക്കോട് സഹ: ബാങ്ക് തെരഞ്ഞെടുപ്പ്: യു.ഡി.എഫ് ബഹിഷ്കരിക്കും
അരീക്കോട്: ഇന്ന് അരീക്കോട് സര്‍വീസ് സഹകരണ ബാങ്കിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചു. ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പിന് ആവശ്യമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ യു.ഡി.എഫ് അനുകൂല അംഗങ്ങള്‍ക്കു നല്‍കാതെ വിവേചനപരമായി പെരുമാറുന്ന നിലവിലെ ഭരണസമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. ബാങ്ക് കെട്ടിട നിര്‍മാണത്തിലും കാര്‍ഷിക വായ്പയിലും ഉണ്ടായ അഴിമതിയും സ്വജനപക്ഷപാതവും ജനമധ്യത്തില്‍ തുറന്നു കാണിച്ചതില്‍ വിറളി പൂണ്ട എല്‍.ഡി.എഫ് ഭരണ സമിതി യു.ഡി.എഫ് അംഗങ്ങള്‍ക്ക് നീതിനിഷേധിക്കുന്നതിനെതിരേ പരാതി നല്‍കുമെന്ന് പഞ്ചായത്ത് യു.ഡി.എഫ് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് ചെയര്മാന് പി.സി ഷെബീബ്, എന്‍. അബ്ദുറഹീം, ജില്ലാ യൂത്ത് ലീഗ് ഉപാധ്യക്ഷന്‍ കെ.ടി അഷ്റഫ്, എ.പി ഹനീഫ, പി.എം ലുഖ്മാന്, സി.കെ അബ്ദുസ്സലാം, സി.പി കരീം മാസ്റ്റര്‍, പുരുഷോത്തമന് നമ്പൂതിരി, അബ്ദുല്‍ കരീം താഴ്നാരി, സൈത് പാണക്കാടന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."