തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ട്രംപിനെ റഷ്യ സഹായിച്ചതായി സി.ഐ.എ
വാഷിംഗ്ടണ്‍: 2016 ലെ യുഎസ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി വിധിയുണ്ടാകാന്‍ റഷ്യ ഇടപെട്ടിരുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എയുടെ രഹസ്യ റിപ്പോര്‍ട്ട്.
റഷ്യന്‍ ഗവണ്‍മെന്റുമായി ബന്ധമുള്ള യു.എസ് പൗരന്മാര്‍ വിക്കീലിക്ക്‌സിന് ഹിലരിയുടേയും പാര്‍ട്ടി അംഗങ്ങളുടേയും ഡെമോക്രാറ്റിക് ബന്ധമുള്ളവരുടേയും ആയിരത്തോളം ഇ-മെയിലുകള്‍ ഹാക്ക് ചെയ്ത് ചോര്‍ത്തി നല്‍കിയെന്ന് ഏജന്‍സി കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് അടുത്ത വ്യക്തികളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും ട്രംപിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ഹിലരി ക്ലിന്റണെ തളര്‍ത്തുകയുമായിരുന്നു ഇവരുടെ ലക്ഷ്യനെന്നും ഇന്റലിജന്‍സ് ഏജന്‍സി അധികൃതര്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
യുഎസ് സെനറ്റേഴ്‌സിന് നല്‍കിയ വിശദീകരണത്തിലാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച റഷ്യന്‍ ഇടപെടലിനെ കുറിച്ച് സിഐഎയുടെ വിലയിരുത്തല്‍ പുറത്ത് വന്നത്.
അതേസമയം ട്രംപ്് അധികാരത്തിലെത്തുന്നതിന് മുന്‍പ് തന്നെ തെരഞ്ഞെടുപ്പിലെ സൈബര്‍ ആക്രമണവും ഇടപെടലും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."