ചമ്രവട്ടം റോഡ് യു.ഡി.എഫ് ഉപരോധിച്ചു
പുറത്തൂര്‍: യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചമ്രവട്ടം റോഡ് ഉപരോധിച്ചു. ചമ്രവട്ടം പാത ഗതാഗത യോഗ്യമാക്കാത്തതിലും കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച റഗുലേറ്ററിന്റെ ചോര്‍ച്ചക്ക് പരിഹാരം കാണാത്തതിലും പ്രതിഷേധിച്ച് തവനൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. സമരം സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം എം.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി.സെക്രട്ടറി അഡ്വ. പി.നസറുള്ള അധ്യക്ഷനായി. ഇബ്രാഹിം മുതൂര്‍, ഐ.പി.എ.ജലീല്‍, പുരുഷോത്തമന് മാസ്റ്റര്‍ സംസാരിച്ചു.
തിരൂര്‍, പൊന്നാനി താലൂക്കുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമായിരുന്ന റഗുലേറ്ററിലെ ചോര്‍ച്ചക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണമെന്നും റഗുലേറ്ററിന്റെ നിര്‍മാണത്തിലെ അപാകതയും അഴിമതിയും പുറത്തു കൊണ്ട് വരുമെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.
വിപി. കുഞ്ഞുട്ടി, റസാഖ് ഹാജി, ആര്.കെ. ഹമീദ്, സുഭാഷ്, കുട്ടന് മാസ്റ്റര്‍, വി.പി. ഹംസ, കെവി. നാസര്‍ ഹാജി, ആര്. മുഹമ്മദ് മാസ്റ്റര്‍, എംവി. അലി മാസ്റ്റര്‍, പികെ. ഖമറുദ്ധീന്, അഡ്വ. ഐ.പി. ഷാജിത്, പി. സ്വാദിഖലി, അയ്യൂബ് ആലുക്കല്‍ തുടങ്ങിയവര്‍ പ്രതിഷേധ റാലിക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."