HOME
DETAILS
MAL
അരുള്‍
backup
December 10 2016 | 22:12 PM
വിശ്വാസമേ...
വിശുദ്ധ കര്‍മമേ
ഹിറാ ഗുഹ
പറയാതിരുള്വീണ
വഴിയില്‍ വെളിച്ചമായ്
വിളക്കായ്... വികാരമായ്
മലയില്‍ മാലാഖതന്‍ മൊഴിയില്‍
അറിവായെത്ര
സംവത്സരമലഞ്ഞു...
ഏകാന്തമായ്... വ്രതമായ്...
വിശ്വസ്തമായ് പിറക്കാന്‍
പ്രവാചക ധര്‍മമായി മാറാന്‍
മന്നില്‍ മാറ്റങ്ങള്‍ കുറിക്കുവാന്‍
മക്ക തന് മരുഭൂവില്‍
മറ്റെല്ലാം ത്യജിക്കുവാനുറച്ച
മനസുമായി .. ധന്യമായ്.. പ്രതീക്ഷയായ്
കവികള്‍
കലാകാരന്മാര് നടന്ന
വഴിയില്‍ നിന്നകന്ന്
അനാഥത്വം മറന്ന്
ആത്മീയമായ്
ഏകനായലഞ്ഞതിന് പൊരുള്‍
നിത്യവിസ്മയം ജിബ്രീല്‍
അഗ്നിയായറിവായ് ചൊരിഞ്ഞ
ഹൃത്തില്‍ നിന്നും പിറന്നു മണ്ണില്‍
വിണ്ണില്‍ മോഹന മഹാഗ്രന്ഥം
വിശുദ്ധ ഖുര്‍ആന്‍
സത്യവിശ്വാസത്തിന്നരുള്
നിത്യമോചന മഹാമന്ത്രം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."