അക്ബര്‍ സ്മൃതിക്ക് തുടക്കം
കക്കട്ടില്‍: റാഫി നീലങ്കാവിലിന്റെ 'ഉമ്മിണി ബല്യ മാഷി'ന്റെ പ്രകാശനത്തോടെ കൂട്ട് കക്കട്ടിലിന്റെ അക്ബര്‍ സ്മൃതിക്ക് തുടക്കമായി. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ് അക്ബറിന്റെ സഹധര്‍മിണി ജമീലാ അക്ബറിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു.
തൃശൂര്‍ പാവറട്ടി സ്വദേശിയും ചാവക്കാട് ബി.ബി.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകനുമാണ് റാഫി. 'ഉമ്മിണി ബല്യ മാഷി'ന് അവതാരിക എഴുതാന്‍ രണ്ടുമാസത്തെ സമയം ചോദിച്ച അക്ബര്‍ കക്കട്ടില്‍ പൊടുന്നനെയാണ് യാത്രയായത്.
തുടര്‍ന്ന് 2016 ഫെബ്രവരി 18ന് രാവിലെ സ്‌കൂളില്‍ നടന്ന അസംബ്ലിയില്‍ വേദനയോടെ അക്ബറിനെ അനുസ്മരിച്ച റാഫി അന്ന് ഉച്ചയ്ക്ക് തളര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് ഇടതുവശം തളരുകയും സ്പര്‍ശന ശേഷി നഷ്ടമാകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ചടങ്ങില്‍ റാഫി കുടുംബസമേതം പങ്കെടുത്തത്.
കൂട്ട് പ്രസിഡന്റ് അഖിലേന്ദ്രന്‍ നരിപ്പറ്റ അധ്യക്ഷനായി. സി.കെ അബു, ആയടത്തില്‍ മോഹനന്‍, രാജഗോപാല്‍ കാരപ്പറ്റ, നാസര്‍ കക്കട്ടില്‍, അഡ്വ. സി. പ്രസാദ്, വി.കെ പുരുഷോത്തമന്‍, കെ. റൂസി, എ.പി സുമേഷ്, വി.പി കാസിം, ഇസ്മാഈല്‍ വാണിമേല്‍ സംസാരിച്ചു. സുരേഷ് കോളി, ബാബുരാജ് വട്ടോളി എന്നിവര്‍ ഗാനാജ്ഞലി അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."