വില്‍പനയ്‌ക്കെത്തിച്ച നിരോധിത പാന്‍മസാലയുമായി മൂന്നുപേര്‍ പിടിയില്‍
കൊട്ടാരക്കര: വില്‍പനയ്‌ക്കെത്തിച്ച 1298 പായ്ക്കറ്റ് നിരോധിത പാന്‍മസാലയുമായി മൂന്നുപേര്‍ കൊട്ടാരക്കര പൊലിസിന്റ് പിടിയിലായി.
അറയ്ക്കല്‍ ഇടയം അമ്പിളി മന്ദിരത്തില്‍ സുനില്‍(43) എഴുകോണ്‍ അറുപറകോണം കിളിത്തട്ടില്‍ വീട്ടില്‍ മണിരാജന്‍(51) മേലില മുട്ടവിള പുത്തന്‍വീട്ടില്‍ മോഹനന്‍(43) എന്നിവരാണ് പിടിയിലായത്. കൊട്ടാരക്കര കിള്ളൂര്‍ പാലത്തിനു സമീപം ബൈക്കിലും ഓട്ടോയുമായെത്തി പാന്‍മസാല കൈമാറുന്നതിനിടയിലാണ് കൊട്ടാരക്കര പൊലിസും ആന്റിതെഫ്റ്റ് സ്‌ക്വാഡും ചേര്‍ന്ന് പ്രതികളെ വലയിലാക്കിയത്.
ചെറുകിട കച്ചവടക്കാര്‍ക്ക് വേണ്ടിയാണ് പാന്‍മസാലയെത്തിച്ചതെന്ന് പൊലിസ് പറഞ്ഞു. കേരളത്തിന് പുറത്തുനിന്നും പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന വെട്ടിക്കവല സ്വദേശിയായ അഭിലാഷിനെ പൊലിസ് അന്വേഷിച്ച് വരികയാണ്. കൊട്ടാരക്കര പ്രിന്‍സിപ്പല്‍ എസ്.ഐ ശിവപ്രകാശ്, ആന്റി തെഫ്റ്റ് സ്‌ക്വാഡ് എസ്.ഐ ബിനോജ്, അംഗങ്ങളായ ആഷിര്‍ കോഹൂര്‍, ഷാജഹാന്‍, അജയന്‍, ശിവശങ്കരപിള്ള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."