ഹരിതകേരളത്തിനായി നാടെങ്ങും കൈകോര്‍ക്കുന്നു
പുല്‍പ്പള്ളി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ആഭിമുഖ്യത്തില്‍ സെമിനാറും തടയണ നിര്‍മാണവും നടത്തി. കോളജ് പ്രിന്‍സിപ്പല്‍ പ്രേംജി ഐസക്ക് അധ്യക്ഷനായി. ജോഷി വടകര ക്ലാസ് എടുത്തു. സി.കെ.ആര്‍.എം. ട്രസ്റ്റ് ചെയര്‍മാന്‍ കെ.ആര്‍. ജയറാം, വൈസ് ചെയര്‍മാന്‍ കെ.ആര്‍. ജയരാജ്, ഇംഗ്ലീഷ് വിഭാഗം മേധാവി എ.എസ്. നാരായണന്‍, കെ.എസ്. നന്ദു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഹരിതകേരളം പദ്ധതിയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്കായി 31 അംഗ കമ്മിറ്റി രുപീകരിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനപ്പാറ കടമാന്‍തോട്ടില്‍ രണ്ട് ജൈവ തടയണകള്‍ നിര്‍മിച്ചു. ജോഷി വടകര, പ്രേംജി ഐസക്ക്, കെ.ആര്‍. ജയരാജ്, എ.എസ്. നാരായണന്‍, കെ.എം. പൗലോസ്, കെ.എസ്. നന്ദു എന്നിവര്‍ നേതൃത്വം നല്‍കി.
കാട്ടിക്കുളം: ഹരിതകേരളം പദ്ധതിയില്‍ തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൂടെ വിദ്യാര്‍ഥികളും അണിനിരന്നു. തോല്‍പ്പെട്ടി ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് വനപാലകരോടൊപ്പം 50-ാം കുളംകാച്ചില്‍ കുളം ശുചീകരണം നടത്തിയത്. അധ്യാപകരായ ബെന്നി, പ്രദീപന്‍, ഫോറസ്റ്റര്‍ അനൂപ്, ബീറ്റ് ഓഫീസര്‍മാരായ മാധവന്‍, ഷമീര്‍, സുരേന്ദ്രന്‍, ഷിനോജ്, വിദ്യാര്‍ഥികളായ ഫാത്തിമ, ഷഹല, അഷ്ഫല്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കി.
അമ്പലവയല്‍: കോട്ടൂര്‍ പഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് കീഴിലുള്ള കോട്ടൂര്‍ പുഴയില്‍ ഡി.വൈ.എഫ്.ഐ. യൂണിറ്റ് തടയണ നിര്‍മിച്ചു. അനൂപ് കുട്ടപ്പന്‍, സ്റ്റാന്‍ലി, ജോയി, എല്‍ദോ, റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.
മാനന്തവാടി: ചെറുപ്പുഴ പ്രദേശത്തെ പ്രദേശവാസികളും ഫാ. ജി.കെ.എം. ഹൈസ്‌കൂള്‍ എന്‍.എസ്.എസും ചേര്‍ന്ന് ചെറുപുഴയില്‍ തടയണ നിര്‍മിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ പി.ആര്‍. പ്രവീജ് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ പി.വി. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ടി.ഡി. ജോണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിനോജ്, കെ.ടി. ബിനു, മാനുവല്‍, മോഹനന്‍, പുഷ്പ മാത്യു, ഷിബു, സാബു, ജോര്‍ജ്ജ്, കെ.എം. മത്തായി, അര്‍ജ്ജുന്‍ പി. ജോര്‍ജ്ജ്, സി.ഡി. ജിതിന്‍, അജയ്, വി. ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡില്‍പ്പെട്ട വാവാടി, ചൂരിയറ്റ, വേലത്തൂര്‍ അങ്കണവാടി, കോളനി എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രവര്‍ത്തി ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ നിജി കുമാരി നിര്‍വ്വഹിച്ചു. വാര്‍ഡ് വികസന കണ്‍വീനര്‍ വി.കെ ശിവദാസ്, സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികളായ അംബികാ ദേവി, ശ്രീജ അജിത്ത്, സന്ധ്യ, ശ്രീജ വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മാനന്തവാടി: പരിയാരം കുന്ന് ഡിവിഷനില്‍ വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ചെറുപുഴയില്‍ തടയണ നിര്‍മിച്ചു. കൗണ്‍സിലര്‍ പി.വി. ജോര്‍ജ്, കെ .ടി ബിനു, സി.മാനുവല്‍, മോഹനന്‍ ചെറുപുഴ, പുഷ്പ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. മാനന്തവാടി നഗരസഭ ചെറ്റപ്പാലം ഡിവിഷനില്‍ നാല് സെന്റ് കോളനിക്ക് സമീപം ചെറ്റപ്പാലം തോട്ടില്‍ പ്രദേശവാസികള്‍ ചേര്‍ന്ന് തടയണ നിര്‍മിച്ചു.കൗണ്‍സിലര്‍ കടവത്ത് മുഹമ്മദ്, സിനി ബാബു, ആന്‍സി സാബു, സുഹറ പട്ടുവത്ത്, എം.പി. ബൈജു, അബു എന്നിവര്‍ നേതൃത്വം നല്‍കി.
പുത്തൂര്‍വയല്‍: ഹരിത കേരളം പദ്ധതിക്ക് എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ തുടക്കമായി. സ്വാമിനാഥന്‍ ഗവേഷണ നിലയം മേധാവി ഡോ. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ. അനിത അദ്ധ്യക്ഷായി. പി. രാമകൃഷ്ണന്‍, പി.ടി. ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു. കണിയാമ്പറ്റ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജല സംരക്ഷണ - കാര്‍ഷിക - ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പഞ്ചായത്ത്തല ഉദ്ഘാടനം ഏഴാം വാര്‍ഡിലെ ചോലപ്പാറ കുളം വൃത്തിയാക്കിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ നിര്‍വഹിച്ചു.
പടിഞ്ഞാറത്തറ: ഗ്രാമപഞ്ചായത്തില്‍ ഹരിത കേരളം പ്രവര്‍ത്തിക്ക് ആവേശകരമായ തുടക്കം. പഞ്ചായത്ത്തല ഉല്‍ഘാടനം കുറുമണിയില്‍ നടന്നു. 7,8 വാര്‍ഡുകള്‍ സംയുക്തമായി മുറിപ്പുഴ ജലാശയം ശുദ്ധീകരിച്ചു. വാര്‍ഡ് അംഗം സി.ഇ.ഹാരിസ് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സജേഷ് ഉദ്ഘാടനം ചെയ്തു.
സുല്‍ത്താന്‍ ബത്തേരി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ബത്തേരി നഗരസഭയുടെ പൊതുടോയ്‌ലറ്റ് ശിലാ സ്ഥാപനം നടത്തി. നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജിഷ ഷാജി അദ്ധ്യക്ഷയായി.
ബത്തേരി നഗരസഭയുടേയും വ്യാപാരി വ്യവസായികളുടേയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, നഗരസഭാ ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം അടങ്ങിയ ലഘുലേഖകള്‍ പ്രചരിപ്പിച്ചു. വിവിധ ഡിവിഷനുകളില്‍ തടയണ നിര്‍മാണം, തോടുസംരക്ഷണം, റോഡ് ശുചീകരണ പ്രവര്‍ത്തികള്‍ എന്നിവ നടത്തി. നഗരസഭാ ഓഫീസ് പരിസരത്ത് ചേര്‍ന്ന ചടങ്ങ് ചെയര്‍മാന്‍ സി.കെ സഹദേവന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി: റേഡിയോ മാറ്റൊലിയും ദ്വാരക പ്രാദേശിക ശുചിത്വ സമിതിയും ഗുരുകുലം കോളജും സംയുക്തമായി ദ്വാരക ടൗണ്‍ വൃത്തിയാക്കി. വാര്‍ഡ് മെമ്പര്‍ സുബൈദ പുളിയോടിയില്‍ ഉദ്ഘാടനം ചെയ്തു.ഫാ. സെബാസ്റ്റിയന്‍ പുത്തേന്‍ നേതൃത്വം നല്‍കി.
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഹരിതകേരളം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം കടമ്പൂരില്‍ കുളം നവീകരണ പ്രവര്‍ത്തി ആരംഭിച്ചുകൊണ്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗിരീജ കൃഷ്ണന്‍ അധ്യക്ഷനായി
വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്ത് 21 വാര്‍ഡുകളിലും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം വെള്ളമുണ്ട പൊലിസ് സ്‌റ്റേഷന്‍ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി നിര്‍വഹിച്ചു. വി.എസ്.കെ. തങ്ങള്‍, സബ് ഇന്‍സ്‌പെക്ടര്‍ ടി. മനോഹരന്‍, സജിത്ത്, സാജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് ചണ്ണോത്തുകൊല്ലി കന്നാരംപുഴയില്‍ തടയണകള്‍ നിര്‍മിച്ചു. വാര്‍ഡ് മെമ്പര്‍ ബിജു, എ.ഡി.എസ്. പ്രസിഡന്റ് സുനിത ബേബി, ഷൈല ഷാജി, സിനി വിനോദ്, വി.കെ. ശശി, സണ്ണി, സാബു എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."