HOME
DETAILS
MAL
നെടുമ്പാല-മുട്ടില്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന്
backup
December 10 2016 | 22:12 PM
മേപ്പാടി: തകര്‍ന്ന് ഗതാഗതം ദുഷ്കരമായ നെടുമ്പാല-മുട്ടില്‍ റോഡ്, നെടുമ്പാല-ഏഴാഞ്ചിറ മുക്കംകുന്ന് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ബി.ജെ.പി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
റോഡ് പ്രവര്‍ത്തിക്ക് ഫണ്ട് അനുവദിച്ചെന്ന് പറയുകയല്ലാതെ തുടര്‍ നടപടികള്‍ ഇതുവരെയുണ്ടായിട്ടില്ല. റോഡ് നവീകരണം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആരോട രാമചന്ദ്രന് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി ആനന്ദകുമാര്‍, വി നാരായണന്, കെ ശ്രീനിവാസന്, ടി.എം സുബീഷ്, പി.കെ ബാലക്യഷ്ണന്, കെ അനന്ദന്, കെ.എം ഹരീന്ദ്രന്‍, എ രജിത്കുമാര്‍, അനിതാരാജന്, എം.പി സുകുമാരന്‍, വി.കെ ശിവദാസ്, പി.പി സത്യന്, എം.കെ രാമദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."