HOME
DETAILS

യുനിസെഫ്: ബാല്യത്തിന്റെ 70 കരുതല്‍വര്‍ഷങ്ങള്‍

  
backup
December 11 2016 | 01:12 AM

%e0%b4%af%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%86%e0%b4%ab%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-70

വര്‍ഷം- 1946. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ ലോകത്തെ പൊതിഞ്ഞുനിന്നിരുന്ന കാലം. സ്വാഭാവികമായും യുദ്ധം ഏറ്റവുംകൂടുതല്‍ ബാധിച്ചതു കുട്ടികളെത്തന്നെ. യുദ്ധത്തിന്റെ ഫലമായുള്ള ക്ഷാമവും പട്ടിണിയും രോഗവുമൊക്കെ കുട്ടികളെ ദുരിതത്തിലാക്കിയതു പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണു ഐക്യരാഷ്ട്രസഭ യുനിസെഫിനു രൂപംനല്‍കുന്നത്.
അങ്ങനെ, ആഗോളബാല്യത്തിനു കരുതലിന്റെ കരംകൊടുത്ത് 1946 ഡിസംബര്‍ 11ന് യുനൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട് എന്ന ആദ്യപേരില്‍ യുനിസെഫ് പിറവിയെടുത്തു. ഈ ഡിസംബര്‍ 11 ന് എഴുപതുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നൊബേല്‍ അടക്കമുള്ള അംഗീകാരങ്ങളുടെ തിളക്കവുമായി യുനിസെഫ് 190 രാജ്യങ്ങളില്‍ പ്രവര്‍ത്തനം തുടരുന്നു.
യുദ്ധത്തിന്റെയും പ്രകൃതിക്ഷോഭങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും അഭയാര്‍ഥിപ്രവാഹങ്ങളുടെയുമൊക്കെ അടിയന്തരസാഹചര്യങ്ങളില്‍ ലോകം പകച്ചുപോയപ്പോള്‍ കുട്ടികള്‍ക്കുവേണ്ടിയും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കാന്‍ യുനിസെഫ് മുന്നിലുണ്ടായിരുന്നു; കുഞ്ഞിന്റെയോ അമ്മയുടെയോ മരണം അസ്വീകാര്യമാണെന്നു ലോകത്തോട് ഉറക്കെ പറഞ്ഞുകൊണ്ട്. ഏതു സാഹചര്യത്തിലും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം തടസപ്പെടരുതെന്നു യുനിസെഫ് ലോകത്തെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു.
അടിയന്തരസാഹചര്യങ്ങള്‍ ഇല്ലാത്തപ്പോഴടക്കം കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായിരിക്കുന്നതിനാല്‍ ഇതിനിടെ സംഘടനയുടെ പേര് യുനൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് എന്നു മാറ്റി. ആരംഭംമുതല്‍ ന്യൂയോര്‍ക്കാണ് ആസ്ഥാനം.
കുട്ടികളുടെ അവകാശപ്രഖ്യാപനവും നൊബേല്‍ സമ്മാനവും
ആഗോളവ്യാപകമായി കുട്ടികള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുംവേണ്ടിയുള്ള യുനിസെഫിന്റെ ശ്രമങ്ങള്‍ക്കൊടുവില്‍ 1959ല്‍ കുട്ടികളുടെ അവകാശപ്രഖ്യാപനത്തിന് ഐക്യരാഷ്ട്രസംഘടനയുടെ പൊതു സഭ അംഗീകാരം നല്‍കി. കുട്ടികള്‍ക്കായുള്ള പ്രവര്‍ത്തനത്തിലൂടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ സാഹോദര്യത്തിന്റെ ഒലീവിലപ്പച്ചപ്പ് ഒരുക്കാനുള്ള ശ്രമങ്ങളെ 1965 ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കിയാണു ലോകം ആദരിച്ചത്.
1989 ല്‍ കുട്ടികള്‍ക്കായുള്ള അവകാശ ഉടമ്പടി യു.എന്‍ പൊതുസഭ അംഗീകരിച്ചതു യുനിസെഫിന്റെ ചരിത്രത്തിലും പ്രവര്‍ത്തനത്തിലും സുപ്രധാന നാഴികക്കല്ലാണ്. അതിജീവനം, ഉന്നമനം, സംരക്ഷണം, പങ്കാളിത്തം എന്നീ നാലുമേഖലകളായി കുട്ടികളുടെ അവകാശത്തെ ഈ സാര്‍വലൗകിക ഉടമ്പടി തരംതിരിച്ചു. തൊട്ടുപിന്നാലെ, 1990ല്‍ കുട്ടികള്‍ക്കായുള്ള ആഗോള ഉച്ചകോടിയും നടന്നു.


യുദ്ധം കുട്ടികളിലുണ്ടാക്കുന്ന കെടുതികളെക്കുറിച്ചു 1991 ല്‍ യു.എന്‍ സുരക്ഷാസമിതിയില്‍ നടന്ന പൊതുചര്‍ച്ച ഈ വിഷയം രാജ്യാന്തരശ്രദ്ധയിലെത്തിക്കാന്‍ യുനിസെഫ് നടത്തിയ ശ്രമങ്ങളുടെ ഫലമായിരുന്നു. ബാല്യത്തിന്റെ സംരക്ഷണത്തിനായുള്ള ആഗോളാടിത്തറയ്ക്ക് ഇതിലൂടെയൊക്കെ യുനിസെഫ് കരുത്തുപകരുകയായിരുന്നു.
കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള വര്‍ഷാചരണം (1979), മുലയൂട്ടല്‍ പ്രോത്സാഹനം, പ്രതിരോധ കുത്തിവയ്പ്പുകള്‍ ഉറപ്പാക്കലും ബോധവല്‍ക്കരണവും, മരുന്നുകള്‍- വിദ്യാഭ്യാസ ഉപകരണങ്ങള്‍- പോഷകാഹാരം എന്നിവയുടെ വിതരണം, കുട്ടികളെ സംബന്ധിച്ച വിവിധ മേഖലയിലെ പഠനങ്ങള്‍ എന്നിങ്ങനെ യുനിസെഫിന്റെ പ്രവര്‍ത്തനങ്ങള്‍ നീളുന്നു. ഗര്‍ഭിണികളുടെയും അമ്മമാരുടെയും ക്ഷേമവും ഈ സംഘടനയുടെ പ്രവര്‍ത്തനലക്ഷ്യമാണ്.
അഭയാര്‍ഥിപ്രശ്‌നം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ബാലവിവാഹത്തിനും ലൈംഗികാതിക്രമങ്ങള്‍ക്കും എതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കുഞ്ഞുങ്ങള്‍ക്കു കരുതലും സംരക്ഷണവും ആവശ്യമുള്ളിടമെല്ലാം യുനിസെഫിന്റെ പ്രവര്‍ത്തനമേഖലയാണ്. ജനന-മസ്തിഷ്‌ക വൈകല്യമുള്ള കുട്ടികള്‍, ഭിന്നശേഷിയുള്ള കുട്ടികള്‍ എന്നിവരെ സമൂഹത്തിന്റ മുഖ്യധാരയിലേക്കുയര്‍ത്താന്‍ യുനിസെഫ് പ്രതിജ്ഞാബദ്ധമാണ്. ഐക്യരാഷ്ട്രസംഘടനയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളില്‍ അമ്മമാരെയും കുഞ്ഞുങ്ങളെയും സംബന്ധിച്ചുള്ളവ കൈവരിയ്ക്കാന്‍ യുനിസെഫ് രാജ്യങ്ങളെ സഹായിച്ചുവരുന്നു.


മാതൃ-ശിശു മരണനിരക്കു കുറയ്ക്കല്‍, പോളിയോ അടക്കമുള്ള രോഗങ്ങള്‍ക്കെതിരേയുള്ള പ്രതിരോധം, അനീമിയ നിര്‍മാര്‍ജനം, ബാലസഭകള്‍, ബാലവിവാഹത്തിനെതിരേയുള്ള പ്രചാരണം എന്നിങ്ങനെ വിവിധപ്രവര്‍ത്തനങ്ങള്‍ യുനിസെഫ് ഇന്ത്യയില്‍ നടത്തുന്നു.

കേരളവും യുനിസെഫും


നാല്‍പ്പതുവര്‍ഷം മുന്‍പുതന്നെ കുഞ്ഞുങ്ങളുടെ പോഷകാഹാരം, രോഗപ്രതിരോധം എന്നീ മേഖലകളില്‍ കേരളത്തില്‍ യുനിസെഫ് പ്രവര്‍ത്തിച്ചിരുന്നു. പോഷകാഹാരം, മരുന്നുകള്‍ എന്നിവയുടെ വിതരണത്തിനുപയോഗിച്ചിരുന്ന റെനോ വാഹനങ്ങള്‍ പലരുടെയും ഓര്‍മയിലുണ്ട്.
ലോകത്താദ്യമായി സമ്പൂര്‍ണശിശുസൗഹൃദ ആശുപത്രികളുള്ള സംസ്ഥാനമെന്ന ബഹുമതി 2002ല്‍ കേരളത്തിനു ലഭിച്ചു. ഈ ബഹുമതി നേടിയെടുക്കാന്‍ യുനിസെഫും ഇന്ത്യന്‍ അക്കാദമി ഒഫ് പീഡിയാട്രിക്‌സും (ഐ.എ.പി) സംസ്ഥാന ഗവണ്‍മെന്റിനു പിന്തുണ നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി സമ്പൂര്‍ണ ശിശു സൗഹാര്‍ദ്ദ ആശുപത്രികളുള്ള രാജ്യത്തെ ആദ്യനഗരമായി 1995 ല്‍ ത്തന്നെ കൊച്ചിയെ പ്രഖ്യാപിച്ചിരുന്നു.
എല്ലാ താലൂക്ക് ആശുപത്രികളിലും 24 മണിക്കൂറും പ്രസവശുശ്രൂഷക്ക് അവസരമൊരുക്കുന്ന ഫസ്റ്റ് റഫറല്‍ യൂനിറ്റ്, അട്ടപ്പാടിയിലെ ആദിവാസിമേഖലകളില്‍ ചികിത്സയ്ക്കും വൈദ്യപരിശോധനയ്ക്കുമുള്ള സഹായം, പ്രത്യേക മെഡിക്കല്‍ ക്യാംപുകള്‍ എന്നിവയിലൂടെ സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്കു യുനിസെഫ് കരുത്തേകി. ശിശുപരിപാലന പരിചരണരംഗത്തെ മികച്ച മാതൃകകളിലൊന്നായ തിരുവനന്തപുരം സി.ഡി.സി (ചൈല്‍ഡ് ഡവലപ്പ്‌മെന്റ് സെന്റര്‍)യുടെ പ്രാരംഭഘട്ടം മുതല്‍ യുനിസെഫ് സഹായഹസ്തം നീട്ടി.
1980 കളുടെ അവസാനം ആലപ്പുഴയില്‍ യുനിസെഫ് പിന്തുണയോടെ നടപ്പിലാക്കിയ അര്‍ബന്‍ ബേസിക്ക് സര്‍വിസ് സംരംഭത്തില്‍നിന്നാണു കേരളത്തില്‍ കുടുംബശ്രീയെന്ന ആശയം ഉരുത്തിരിയുന്നത്. ആലപ്പുഴയിലേതിനു സമാനസ്വഭാവമുള്ള പദ്ധതി പിന്നീടു മലപ്പുറത്തു നടപ്പിലാക്കിയതും യുനിസെഫ് സഹായത്തോടെയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago