പൊതുജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കരുത്: സമസ്ത
കോഴിക്കോട്: നബിദിനാഘോഷം പൊതുജനങ്ങള്‍ക്ക് പ്രയാസം വരുത്താത്ത വിധം സംഘടിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്ന് സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം ആഹ്വാനം ചെയ്തു. മീലാദ് റാലികള്‍ ഗതാഗത തടസം വരുത്താതെയായിരിക്കണം. പ്ലാസ്റ്റിക് ഗ്ലാസ്, പ്ലേറ്റ് എന്നിവ വഴിയില്‍ ഉപേക്ഷിക്കരുത്. പരിസര മലിനീകരണം വരുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
തിരുനബിയുടെ ജന്മദിനാഘോഷം സമുചിതമായി ആചരിക്കാന്‍ മഹല്ല്, മദ്‌റസാ കമ്മിറ്റി ഭാരവാഹികള്‍, മുഅല്ലിംകള്‍, സംഘടനാ പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, എം.എം മുഹ്‌യിദ്ദീന്‍ മൗലവി, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ നദ്‌വി, കെ. ഉമര്‍ ഫൈസി മുക്കം, ഹാജി കെ. മമ്മദ് ഫൈസി, ടി.കെ പരീക്കുട്ടി ഹാജി, എം.സി മായിന്‍ ഹാജി, എം.പി.എം ഹസന്‍ ഷരീഫ് കുരിക്കള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പി.എ ജബ്ബാര്‍ ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ സ്വാഗതവും, മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സൗഹൃദ വേദികളാവണം
തേഞ്ഞിപ്പലം: നബിദിനാഘോഷങ്ങള്‍ പരസ്പര സൗഹൃദത്തിന്റെ വേദികളാവണമെന്ന് എസ്.ബി.വി സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം അഭിപ്രായപ്പെട്ടു. ആഘോഷങ്ങളില്‍ മിതത്വം പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എം.എ. ചേളാരി ഉദ്ഘാടനം നിര്‍വഹിച്ചു. ശഫീഖ് മണ്ണഞ്ചേരി, റബീഉദ്ദീന്‍ വെന്നിയൂര്‍, അംജദ് തിരൂര്‍ക്കാട്,സജീര്‍ കാടാച്ചിറ,യാസിര്‍ അറഫാത്ത് ചെര്‍ക്കള, ഹാമിസുല്‍ ഫുആദ് വെള്ളിമാട്കുന്ന്, അനസ് അലി ആമ്പല്ലൂര്‍, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍, മുഹമ്മദ് അസ്‌ലഹ് മുതുവല്ലൂര്‍, സഅ്ദ് അലി കോട്ടയം, ആബിദലി ചെറുവത്തൂര്‍, മുനാഫര്‍ ഒറ്റപ്പാലം, മുഹ്‌സിന്‍ ഓമശ്ശേരി, അഫ്‌സല്‍ രാമന്തളി, മനാഫ് കോട്ടോപാടം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."